Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

റയാന്‍ കൊലപാതകം: ബസ് ജീവനക്കാരന് പങ്കില്ലെന്ന് സിബിഐ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2017, 07:27 pm IST
inIndia

ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമ്‌നന്‍ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരന് പങ്കില്ലെന്ന് സിബിഐ. ഗുരുഗ്രാം കോടതിയിലാണ് ഇതു സംബന്ധിച്ച കാര്യം സിബിഐ ബോധിപ്പിച്ചത്.

അതേസമയം, കേസന്വേഷണത്തിനിടയില്‍ ഏതെങ്കിലും രീതിയില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നു തോന്നുന്ന പക്ഷം വീണ്ടും ചോദ്യം ചെയ്യുമെന്നും സിബിഐ അറിയിച്ചു. മുന്‍പ് ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

എന്തടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് കോടതി നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. പക്ഷെ അതിന് മറുപടി നല്‍കാന്‍ സിബിഐയ്‌ക്കു കഴിഞ്ഞില്ലെന്ന് ബസ് ജീവനക്കാരന്‍ അശോക് കുമാറിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തി.

എന്നാല്‍, പ്രദ്യുമ്‌നന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11ാം ക്ലാസ്സുകാരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ തെറ്റ് പറ്റിയതായി ഹരിയാന പോലീസ് സമ്മതിച്ചിരുന്നു. ക്യാമറ ദൃശ്യങ്ങളുടെ തുടക്കത്തില്‍ 11ാം ക്ലാസ്സുകാരനായ പ്രതി പ്രദ്യുമ്‌നന്‍ ഠാക്കൂറിനെ ബാത്ത്‌റൂമിലേയ്‌ക്ക് വിളിക്കുന്ന ഭാഗമാണ് പോലീസ് ശ്രദ്ധിക്കാതെ പോയത്.

ഗുരുഗ്രം പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ ഈ കേസിലെ അന്വേഷണ സംഘത്തെ പ്രത്യേകം വിളിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു. കുട്ടികളോട് ലൈംഗിക ആസക്തിയുള്ള ആളായി അശോക് കുമാറിനെ അന്വേഷണ സംഘം ചിത്രീകരിച്ചിരുന്നു.

ഇപ്പോള്‍ ഹരിയാന പോലീസ് കുറ്റം സമ്മതിക്കുന്നതോടൊപ്പം ക്യാമറ ദൃശ്യങ്ങള്‍ വേണ്ടവിധം സൂക്ഷമതയോടെ വീക്ഷിച്ചില്ല എന്നും പറയുകയുണ്ടായി. കേസിലെ നിര്‍ണായക തെളിവായ, 11ാം ക്ലാസ്സുകാരന്‍ പ്രദ്യുമ്നന്‍ ഠാക്കൂറിനെ ബാത്ത്‌റൂമിലേയ്‌ക്ക് വിളിക്കുന്ന ഭാഗം എങ്ങനെ കാണാതെ പോയി എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലീസിനു കഴിഞ്ഞില്ല.

കഴിഞ്ഞ സപ്തംബര്‍ എട്ടിനാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമ്നന്‍ താക്കൂര്‍ സ്‌കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെടുന്നത്. കുട്ടി ചോരയില്‍ കുളിച്ച് ബാത്‌റൂമിന് പുറത്തേക്ക് ഇഴഞ്ഞു വരുന്നത് മറ്റൊരു വിദ്യാര്‍ഥി കാണുകയായിരുന്നു. ഈ കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. സ്‌കൂള്‍സുരക്ഷയില്‍ വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശിപാര്‍ശ പ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. അതുകൂടാതെ സംഭവത്തിനു ശേഷം 3 മാസത്തേയ്‌ക്ക് സ്‌കൂള്‍ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഡെപ്യുട്ടി കമ്മീഷണര്‍ വിനയ് പ്രതാപ് സിംഗിനാണ് സ്‌കൂളിന്റെ ചുമതല നല്‍കിയത്.

സംഭവത്തെ തുടര്‍ന്ന് രാജ്യമാകമാനം പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അശ്രദ്ധക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേക്ക് മാറിയാലും പിന്നോക്ക സംവരണം വേണമെന്ന് സ്റ്റാലിൻ: സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാരിനോട് ആവശ്യം

Kerala

ട്രെയിൻ പാളം തെറ്റി, ബോഗികൾക്ക് തീപിടിച്ചു; ഷൊർണൂരിൽ പരിഭ്രാന്തി, ഒടുവിൽ സംഭവിച്ചത്!

News

ഈ ചിത്രങ്ങൾ കാണുക, സമരക്കാരുടെ ‘ഗാന്ധിയൻ’ മോഡൽ

Kerala

തിരുവനന്തപുരം കോർപ്പറേഷനിലെ വാർഡുകളിൽ വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ്, കമ്പ്യൂട്ടർ പരിശീലനം; അപേക്ഷ ക്ഷണിക്കുന്നു

Kerala

മാസപ്പടി കേസ്: പിണറായി വിജയന് ഇന്ന് ആശ്വാസമില്ല; ഹർജി സുപ്രീംകോടതി 26ന് പരിഗണിച്ചേക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘പ്രതിഷേധത്തിൽ പങ്കെടുത്തിട്ടില്ല; ആ വഴി ഒന്നു കടന്നുപോയതേയുള്ളൂ’ – പാറ്റ സമരത്തിൽ കുറ്റം നിഷേധിച്ച് നടൻ ഇമ്രാൻ ഖാന്റെ അഭിഭാഷകർ

പൂച്ചയുമായി ബന്ധപ്പെട്ട തർക്കം: ഒന്നര വയസ്സുകാരിയെ ആറാം നിലയിൽ നിന്ന് താഴേക്കിട്ട് 10 വയസ്സുകാരി

പ്രതിരോധ ഉൽ‌പാദനം 1.78 ലക്ഷം കോടി രൂപയായി ഉയർന്നു : കയറ്റുമതി റെക്കോർഡ് ഉയരത്തിൽ

അരാജകത്വം പടർത്താൻ രാഹുൽ ഗാന്ധിയുടെ നീക്കം; ബംഗ്ലാദേശിലേതുപോലെയുള്ള ഭരണമാറ്റം കോൺഗ്രസ് ലക്ഷ്യമിടുന്നു: രാജ്‌നാഥ് സിംഗ്

30 കോടിയുടെ 7,311 മെട്രിക് ടണ്‍ പാക് ഇന്തുപ്പ് പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ബിഎംഎസ് ദേശീയ വൈസ് പ്രസിഡന്റ് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസി സര്‍ക്കാര്‍ വകുപ്പാക്കി സംരക്ഷിക്കണം: കെഎസ്ടി എംപ്ലോയീസ് സംഘ്

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

മാസപ്പടി കേസ്: വിജിലൻസ് എഫ്.ഐ.ആർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ സുപ്രീംകോടതിയിൽ

നവരാത്രി: ബ്രഹ്‌മവിദ്യയായ ഛിന്നമസ്താദേവി

വീട്ടിൽ തനിച്ചായിരുന്ന വയോധികയെ കൊലപ്പെടുത്തി 16 പവൻ സ്വർണം കവർന്ന കേസിൽ അയൽവാസി മുഹമ്മദ് റാഫി അറസ്റ്റിൽ: മകനെ പോലെ കണ്ടതാണെന്ന് ബന്ധുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.