വിജയവാഡ: ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ബോട്ട് മുങ്ങി 26 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. നാല്‍പ്പത്തിയഞ്ചോളം വിനോദസഞ്ചാരികളുമായി പോകുകയായിരുന്ന സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് മുങ്ങിയത്. ഞായറാഴ്ച വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം നടന്നത്.
വിനോദസഞ്ചാരികള്‍ ഭവാനി ദ്വീപില്‍നിന്നും പവിത്ര സംഗമത്തിലേക്കുപോകുകയായിരുന്നു. ചെറു ബോട്ടില്‍ അനുവദനീയമായതിലും അധികം ആളുകള്‍ കയറിയതാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. മത്സ്യത്തൊഴിലാളികള്‍ ഏതാനും പേരെ രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
















