ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡടക്കമുള്ള രേഖകളുമായി വിദേശ പൗരന്‍ പിടിയിലായി. മ്യാന്‍മാര്‍ പൗരനാണ് അജ്മീര്‍ ദര്‍ഗ പ്രദേശത്തുനിന്നും പിടിയിലായത്. വ്യാജ രേഖ ചമച്ച് ഏഴ് വര്‍ഷമായി ഇയാള്‍ ഇന്ത്യയില്‍ കഴിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
അധാര്‍ കാര്‍ഡ് , റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഇയാളുടെ കൈയ്യില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
















