പളളുരുത്തി: ബിജെപി നേതാവിന്റെ കാറിന്റെ ചില്ല് സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. ഇടക്കൊച്ചി ഏരിയ ജനറല്‍ സെക്രട്ടറി എ.എസ്. സുശീന്‍ ബാബുവിന്റെ കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് കഴിഞ്ഞ രാത്രിയില്‍ തകര്‍ത്തത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിനു സമീപമാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. സംഭവത്തില്‍ ഇടക്കൊച്ചി ഏരിയാ പ്രസിഡന്റ് പി.എം. ഷൈന്‍ പ്രതിഷേധിച്ചു. പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി.
















