കോട്ടയം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജവഹര്‍ബാലഭവനില്‍ നടന്ന പ്രസംഗമത്സരത്തില്‍ യുപിവിഭാഗം മലയാളം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പൂഞ്ഞാര്‍ എസ്എം ഹൈസ്‌കൂളിലെ ടി.എ. ആര്‍ച്ച കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 14ന് രാവിലെ 8ന് തിരുനക്കര ക്ഷേത്രമൈതാനത്തു നിന്ന് ബേക്കര്‍ സ്‌കൂളിലേക്ക് നടക്കുന്ന ശിശുദിനറാലി ആര്‍ച്ച നയിക്കും. മറ്റു വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍: ക്രിസ്റ്റഫര്‍ ജോസഫ് (എല്‍.പി വിഭാഗം മലയാളം പാലാ സെന്റ്‌മേരീസ് എല്‍.പിഎസ്), ഡേവിഡ് മാത്യൂസ് സാമുവല്‍ (എല്‍.പി ഇംഗ്ലീഷ് എക്‌സല്‍സിയര്‍ സ്‌കൂള്‍ കോട്ടയം), അഞ്ജലീന സാറാ ഈപ്പന്‍ (യുപി ഇംഗ്ലീഷ് ജോര്‍ജിയന്‍ സ്‌കൂള്‍ പുതുപ്പള്ളി), ആര്യാ അശോകന്‍ (യുപി ഹിന്ദി കളത്തിപ്പടി മരിയന്‍ സ്‌കൂള്‍)
















