കോട്ടയം: സി.വി. രാമന്‍പിള്ളയ്‌ക്കു പകരം വയ്‌ക്കാവുന്ന ചരിത്രനോവലിസ്റ്റ് മലയാളത്തില്‍ ഇല്ലെന്ന് പ്രൊഫ. എം.കെ. സാനു. മനുഷ്യസ്വഭാവത്തിലെ സങ്കീര്‍ണതകള്‍ നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ പങ്കുവയ്‌ക്കുന്ന നോവലാണ് മാര്‍ത്താണ്ഡവര്‍മ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.എം.എസ്. കോളജ് മലയാള വിഭാഗത്തിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ‘ചരിത്രവും ഭാവനയും മലയാള നോവലില്‍ എന്ന വിഷയത്തില്‍ നടന്ന സംവാദവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശസ്ത നോവലിസ്റ്റ് രാമചന്ദ്രന്‍ വിഷയാവതരണം നടത്തി. ടി.എം. ഏബ്രഹാം, മുഞ്ഞിനാട് പത്മകുമാര്‍, ഡെയ്സി ഏബ്രഹാം, ജെന്നി സാറാ പോള്‍, സ്മിതാ ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
















