കടുത്തുരുത്തി: വൈക്കം സംഘ ജില്ലാ രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ കാര്യാലയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്്് നടത്തും. കടുത്തുരുത്തി ഗൗരിശങ്കരം ഹാളില്‍ രാവിലെ 10.30ന് സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലക്യഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സംഘചാലക് എം.ജി സോമനാഥ് അദ്ധ്യക്ഷനാകും. സ്വാമി ഗരുഢധ്വജാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും.കെ.എസ് നാരായണന്‍, എ.ഗോപാലക്യഷ്ണന്‍,എം.ആര്‍ അജിത് കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.കടുത്തുരുത്തി മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ഗേവിന്ദപുരത്താണ് കാര്യാലയം.ഗ്യഹപ്രവേശ ചടങ്ങുകള്‍ നടത്തി.ഉദ്ഘാടനത്തിന്‍ മുന്നോടിയായി വൈക്കം,ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രങ്ങളില്‍ നിന്നും ദീപപ്രയാണ യാത്ര ശനിയാഴ്ച രാത്രി കടുത്തുരുത്തിയില്‍ എത്തിച്ചേര്‍ന്നു.
















