ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിനെതിരെ വ്യാപക പ്രതിഷേധം. ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കര്‍ണാടകത്തിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചു.
വന്‍ പോലീസ് സന്നാഹമാണ് സര്‍ക്കാര്‍ ഒരുക്കിയിരുന്നത്. ബെംഗളൂരു നഗരത്തില്‍ മാത്രം 11,000 പോലീസുകാരെ അണിനിരത്തിയിരുന്നു. ഇതിനുപുറമെ ഹോം ഗാര്‍ഡുകളെയും സുരക്ഷക്കായി നിയോഗിച്ചന്നു. ടിപ്പു ജയന്തി വിരുദ്ധ സമിതി കുടക് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ ബിജെപി ജനപ്രതിനിധികള്‍ ബഹിഷ്‌ക്കരിച്ചു.
















