കട്ടപ്പന: ഇടുക്കി താലൂക്കിലെ റീ സര്‍വ്വെ നടപടികള്‍ നിലച്ചത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു.
ഇടുക്കി താലൂക്കില്‍ ഒന്‍പത് വില്ലേജുകളാണുള്ളത് ഇതില്‍ അഞ്ച് വില്ലേജുകളില്‍ മാത്രമാണ് റീ സര്‍വ്വെ പൂര്‍ത്തിയായത്. നാല് വില്ലേജുകളില്‍ ഇപ്പോഴും സര്‍വ്വെ നടപടികള്‍ ആരംഭിച്ചിട്ടില്ല. സങ്കീര്‍ണമായ ഭൂമി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന താലൂക്കില്‍ ഒരു സര്‍വ്വെയര്‍ മാത്രമാണുള്ളത്. ഇടുക്കി താലൂക്കില്‍ നാല് സര്‍വ്വെയര്‍മാരാണ് ഉണ്ടായിരുന്നത്. മൂന്ന് മാസത്തിലധികമായി ഒരു സര്‍വ്വെയര്‍ മാത്രമാണുള്ളത്.
അഞ്ച് പേരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടുക്കിയിലെ നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ. ഭൂരഹിതര്‍ക്കായുള്ള ഭവന പദ്ധതിക്ക് ഫണ്ട് അനുവദിക്കുകയും മൂന്ന് സെന്റ് വീതം സ്ഥലം കണ്ടെത്തി പട്ടയം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ റീ സര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ ഈ പദ്ധതിയും നിലച്ചിരിക്കുകയാണ്.
















