Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസന ശ്രമങ്ങളെ ചുട്ടെരിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2017, 01:27 am IST
inVicharam

പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ നടക്കുന്ന സമരം സംബന്ധിച്ച് ഇന്നലെ കോഴിക്കോട്ട് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പൂര്‍ണ്ണമായും വിജയിക്കാത്തത് ആശങ്കകള്‍ ഉണര്‍ത്തുന്നു. ചര്‍ച്ചയില്‍ സമവായം ഉണ്ടാകേണ്ടത് കേരളത്തിന്റെ വികസന ആവശ്യമാണ്. എന്നാല്‍ യുഡിഎഫ് നേതാക്കളുടെയും ചില ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ താല്‍പര്യം കാര്യങ്ങള്‍ തകിടംമറിച്ചിരിക്കുകയാണ്.

ലോകത്ത് വിവിധ രാജ്യങ്ങളിലും, ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പ്രയോഗത്തിലിരിക്കുന്ന പ്രകൃതിവാതക പദ്ധതിക്കെതിരെ എന്തുകൊണ്ടാണ് കേരളത്തിലെ ചില കേന്ദ്രങ്ങളില്‍ മാത്രം എതിര്‍പ്പുയരുന്നത്? കേരളത്തെ കത്തിച്ചാമ്പലാക്കുന്ന തീ ബോംബ് എന്ന് പ്രചരിപ്പിച്ചാണ് സമരം നടക്കുന്നത്. ഭൂ ഉടമകളേയും നാട്ടുകാരേയും സംഘടിപ്പിച്ച് ചിലര്‍ നടത്തുന്ന സമരം നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്.

കോര്‍പ്പറേറ്റുകള്‍ എന്ന ഗണത്തില്‍പ്പെടുത്തി ഗെയ്‌ലിനെ വിചാരണയ്‌ക്ക് വിധേയമാക്കുമ്പോള്‍ ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുവേണ്ടിയുള്ള ഗെയ്‌ലിന്റെ പദ്ധതി നേട്ടങ്ങളെ കാണാതിരുന്നുകൂടാ. എന്നാല്‍ മൗദൂദിയന്‍ ആശയ സംഹിതയുടെ ജനിതക ഘടനയില്‍ പിറവികൊണ്ട സംഘടനകള്‍ പല പേരുകളിലായി ഈ പദ്ധതിക്കെതിരെ യുദ്ധത്തിലാണ്. ഇപ്പോള്‍ തങ്ങള്‍ പദ്ധതിക്കെതിരല്ല, ജനവാസ മേഖലകള്‍ ഒഴിവാക്കണം എന്നു പറയുന്നുണ്ടെങ്കിലും തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ തെരുവിലിറക്കുകയും, അക്രമാസക്തമായ സമരമാര്‍ഗങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കുകയുമാണ് ഇവര്‍.

പദ്ധതിയെ ഒരു ഭാഗത്ത് എതിര്‍ക്കുകയും, മറുഭാഗത്ത് അതിന്റെ ഗുണംപറ്റുകയും ചെയ്യുന്ന കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും മുഖമാണ് അനാവരണം ചെയ്യപ്പെടുന്നത്. ഗെയ്‌ലിന്റെ പൈപ്പ് സൂക്ഷിക്കുന്നതിന് ‘ജമാ അത്തെ ഇസ്ലാമി’യുടെ ട്രസ്റ്റ് പ്രതിമാസം 2.6 ലക്ഷം രൂപ കൈപ്പറ്റുകയാണെന്ന വിവരം പുറത്തുവന്നപ്പോഴാണ് ഞങ്ങള്‍ ഗെയ്‌ലിന് എതിരല്ല, ജനവാസമേഖലയിലൂടെയുള്ള പദ്ധതിക്കാണ് എതിരെന്ന കരണംമറിച്ചില്‍.

പ്രതിപക്ഷത്തുള്ളപ്പോള്‍ സമരത്തിനിറങ്ങിയ സിപിഎം ഇന്ന് ഗെയ്ല്‍ പദ്ധതിക്ക് അനുകൂലമായാണ് നിലപാടെടുത്തിട്ടുള്ളത്. എന്നാല്‍ സമരക്കാരോടൊപ്പവും ഭരണക്കാരോടൊപ്പവും എന്ന ഇരട്ട സമീപനമാണ് സിപിഎമ്മും കൈക്കൊള്ളുന്നത്.

പ്രാദേശികമായി സമരനേതൃത്വത്തില്‍ സിപിഎം നേതാക്കളുണ്ടെന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. അതേസമയം ഏത് എതിര്‍പ്പിനെ അവഗണിച്ചും പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നത് കേരളത്തിന്റെ സിപിഎമ്മുകാരനായ മുഖ്യമന്ത്രി തന്നെയാണ്! തരംതാണ അടവ് രാഷ്‌ട്രീയമാണ് സിപിഎം കൈക്കൊള്ളുന്നത്. തങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ച് കഴിയാതെ പോയ പദ്ധതിക്കെതിരെ അണിനിരക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

വിഘടനവാദ-തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ശൈലികളും രീതികളും ഒറ്റയടിക്ക് അടിച്ചേല്‍പ്പിക്കാനാവില്ലെന്ന ധാരണയില്‍നിന്നാണ് ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നുവെന്ന വ്യാജ പ്രതീതിയുണ്ടാക്കി മതതീവ്രവാദികള്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനിറങ്ങുന്നത്. മതപരവും പ്രാദേശികവുമായ വികാരങ്ങള്‍ ആളിക്കത്തിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ ചെറുത്തുനിന്നേ പറ്റൂ. ഈ സാഹചര്യത്തിലാണ് പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ട സാഹചര്യം സുപ്രധാനമാകുന്നത്. എന്നാല്‍ അതുണ്ടായില്ലെന്നത് രാഷ്‌ട്രീയ നേതാക്കളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.