Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പ്രഥമപൗരന്റെ ഏറ്റവും പ്രസക്തമായ നിര്‍ദ്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 10:55 pm IST
inVicharam

കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷ സമാപന ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്ത് സാധാരണക്കാര്‍ക്ക് പൂര്‍ണനീതി ഉറപ്പാക്കാന്‍ കോടതി ഉത്തരവുകളുടെ പകര്‍പ്പുകള്‍ പ്രാദേശിക ഭാഷകളില്‍ കഴിവതും മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ കക്ഷികള്‍ക്ക് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യയുടെ പ്രഥമ പൗരന്‍ രാംനാഥ് കോവിന്ദ് നിര്‍ദ്ദേശിച്ചു!

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടും, പ്രാദേശിക ഭാഷാപോഷണത്തിന് പലതും ചെയ്തിട്ടും നിയമ കോടതികള്‍ ഇന്നും സായിപ്പിന്റെ ഭാഷയില്‍തന്നെ മുന്നോട്ടുപോവുകയാണല്ലോ! ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തവര്‍ക്ക് ഇന്നും വക്കീലും സില്‍ബന്തികളും പറയുന്നതാണ് വേദവാക്യം! അതല്ലാതെ മറ്റുവഴിയില്ലല്ലോ!

രാജ്യത്തെ വിവിധ കോടതികളിലും, ഹൈക്കോടതികളിലും സുപ്രീംകോടതിയില്‍ തന്നെയും എത്രമാത്രം കേസുകള്‍ വിചാരണകാത്ത്; വിധികാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നറിയുമ്പോള്‍ ‘വൈകിയെത്തുന്ന നീതി അനീതിയാണെന്ന്’ പുരപ്പുറത്തുകയറി കൊട്ടിഘോഷിക്കുന്ന നീതിപാലകരും നിയമപണ്ഡിതരും മൂക്കത്ത് വിരല്‍വച്ചുപോകും!

ഇന്നും ജഡ്ജിമാരുടെ നിയമനക്കാര്യത്തിലും സ്ഥലംമാറ്റ കാര്യത്തിലുമെല്ലാം ‘കൊളീജിയവും’ കേന്ദ്രസര്‍ക്കാരും സമാന്തരരേഖയില്‍തന്നെ സഞ്ചരിക്കുന്നു! നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഇതിനൊക്കെ രമ്യമായ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിരുന്നു.

എന്തായാലും സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പ്രാദേശിക ഭാഷയില്‍ മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന കേസിന്റെ വിധിപ്പകര്‍പ്പ് അനുഗ്രഹം തന്നെ. സംശയമില്ല. ഇന്ത്യയുടെ പ്രഥമ പൗരന്‍, ഇന്ത്യയിലെ ജനകോടികളുടെ മനസ്സറിയുന്ന മഹാമനസ്‌കനായത് നമ്മുടെ സുകൃതംതന്നെ!

സി.പി. ഭാസ്‌കരന്‍,

നിര്‍മ്മല ഗിരി, കണ്ണൂര്‍

ഭാരത കാലഗണനാ രീതിയെ അവഹേളിക്കുന്നവര്‍

ഭാരതത്തില്‍ കാലഗണനാ രീതി പ്രകാരം അനേകം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നു കടന്നുപോയ സംവത്സരങ്ങള്‍ ശതലക്ഷങ്ങള്‍ക്കുപരിയാണ്. സൂര്യസംക്രമത്തെയധികരിച്ചുള്ള ഭാരതീയ കാലഗണനാ രീതിയാണ് ഇസ്ലാമിക രാഷ്‌ട്രങ്ങളൊഴികെയുള്ള ലോകരാജ്യങ്ങള്‍ സ്വായത്തമാക്കിയത്. ഒരുവര്‍ഷത്തിന് കുറഞ്ഞത് 364 ഉം, കൂടിയാല്‍ 365ഉം ദിവസങ്ങളടങ്ങിയ രീതിയാണിത്. ഭാരതത്തിലെ ചാന്ദ്ര സംക്രമത്തെയധികരിച്ചുള്ള കാലഗണനാ രീതി പൂര്‍ണമായി സ്വായത്തമാക്കിയിട്ടില്ല, ഇസ്ലാമിക രാഷ്‌ട്രങ്ങള്‍. സൗരവര്‍ഷത്തെയും ചാന്ദ്രസംവത്സരത്തെയും മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ‘അധിക’മാസം ചേര്‍ത്ത് ഭാരതം സമമാക്കുന്ന രീതി ഇസ്ലാമിക രാഷ്‌ട്രങ്ങള്‍ സ്വായത്തമാക്കിയിട്ടില്ലായെന്നുവേണം കരുതാന്‍.

ഏഴുദിവസങ്ങള്‍ ചേര്‍ന്ന് ഒരു വാരം, 28 മുതല്‍ 32 ദിവസങ്ങള്‍ വരെയടങ്ങുന്ന ഒരുമാസം, 12 മാസങ്ങള്‍ ചേര്‍ന്ന ഒരു വര്‍ഷം (സംവത്സരം) പത്തുവര്‍ഷങ്ങള്‍ ചേര്‍ന്ന ദശകം, 100 വര്‍ഷങ്ങള്‍ ചേര്‍ന്ന ശതകം എന്നിവയാണ് എല്ലാ ലോകരാജ്യങ്ങളും അംഗീകരിച്ചിരിക്കുന്ന കാലഗണനാ രീതി.

ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്‌ക്കുന്നതെങ്കിലും, സൂര്യന്‍ ഭൂമിയെ വലംവയ്‌ക്കുന്നുവെന്നു തോന്നുന്നതിനാലും, ചന്ദ്രനെ പൂര്‍ണഗ്രഹമായി കരുതിയതിനാലും, ഭൂമിയില്‍നിന്ന് ഈ രണ്ടുഗോളങ്ങളേയും വ്യക്തമായി കാണുവാന്‍ സാധിക്കുന്നതിനാലുമാണ് വാരത്തിന്റെ (ആഴ്ചയുടെ)ആദ്യദിവസത്തിന് സൂര്യന്റെ നാമവും രണ്ടാം ദിവസത്തിന് ചന്ദ്രന്റെ നാമവും (ഇംഗ്ലീഷില്‍ സണ്‍ഡെയെന്നും മണ്‍ഡെയെന്നും)നമ്മുടെ ഋഷിവര്യര്‍ നല്‍കിയത്.

മൂന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങള്‍ക്കും ഗ്രഹങ്ങളുടെ പേരുകളാണ് നല്‍കിയത്. ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ നാമങ്ങള്‍ വാരത്തിന്റെ ബാക്കി ദിവസങ്ങള്‍ക്ക് അങ്ങനെയാണ് ലഭിച്ചത്. ഒരു മാസത്തെ ദിവസങ്ങളെ വാരദിവസങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കാലഗണനാ രീതിയെ കലണ്ടര്‍ (കാലാന്തരം എന്ന ഭാരതീയ നാമത്തില്‍ നിന്നുദ്ഭവിച്ചത്)എന്ന പേരിനാലാണ് ഇന്ന് ലോകം അറിയുന്നത്. ഈ കലണ്ടറില്‍ അച്ചടിക്കുന്ന വാരാദ്യ ദിവസം ഞായറും (സണ്‍ഡെ) അവസാന ദിവസം ശനിയും (സാറ്റര്‍ഡെ) ആണ്.

എന്നാല്‍ ഭാരതത്തിന്റെ ഈ ശാസ്ത്രീയമായ രീതിയെ അവഗണിച്ച്, ആ രീതിയെ ഇകഴ്‌ത്താനുദ്ദേശിച്ചാണോയെന്നറിയില്ല, ചില സ്ഥാപനങ്ങള്‍ കലണ്ടര്‍ അച്ചടിച്ചിറക്കിയിട്ടുണ്ട്. ‘സണ്‍ഡെ’ അല്ല ആ കലണ്ടറുകളിലെ വാരാദ്യ ദിവസം, ‘മണ്‍ഡെ’യാണ്.

‘സാറ്റര്‍ഡെ’യ്‌ക്കുശേഷം വാരാവസാന ദിവസമാക്കി അച്ചടിച്ചിരിക്കുകയാണ്, ‘സണ്‍ഡെ’യെ അവര്‍. ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനയെ അവഹേളിക്കുന്ന രണ്ടു സ്ഥാപനങ്ങളുടെ 2017-ലെ കലണ്ടര്‍ ഞാന്‍ ഇക്കഴിഞ്ഞ സപ്തംബറില്‍ എന്റെ അടുത്ത ഒരു ബന്ധുവിന്റെ വീട്ടില്‍ കാണുകയുണ്ടായി. എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍ ആന്റ് മൈനിങ് മെഷിനറി എന്ന സ്ഥാപനമാണ് ആ രണ്ടു സ്ഥാപനങ്ങളിലൊന്ന്. ഭാരത സര്‍ക്കാരിന്റെ രാജ്യരക്ഷാ സ്ഥാപനങ്ങളിലൊന്നാണ് രണ്ടാമത്തെ സ്ഥാപനം.

യുഗയുഗങ്ങളായി ഭാരതീയര്‍ ഉപയോഗിച്ചുവരുന്ന, ശാസ്ത്രാധിഷ്ഠിതമായ ഭാരതീയ കാലഗണനാ രീതിയെ അവഹേളിച്ച് കലണ്ടര്‍ ഇറക്കിയ ഇതുപോലത്തെ സ്ഥാപനങ്ങള്‍, അവരുടെ തെറ്റുമനസ്സിലാക്കി 2018 മുതല്‍ക്കുള്ള വാര്‍ഷിക കലണ്ടറില്‍ ഞായറാഴ്ചയെതന്നെ വാരാദ്യ ദിനമാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വാ. ലക്ഷ്മണപ്രഭു,

എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

India

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.