Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കോണ്‍ഗ്രസ് പഠിക്കാത്ത കശ്മീര്‍ പാഠങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2017, 09:14 pm IST
inVicharam

പാക്കിസ്ഥാന്‍ ഭീകരരെപ്പോലെ തോക്കേന്തി ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുന്നില്ല. ഐഎസ്‌ഐ പണംപറ്റി വിഘടനവാദികളെപ്പോലെ ഇന്ത്യന്‍ സൈന്യത്തിനെതിരെ കല്ലേറു നടത്തുന്നുമില്ല. എന്നുവരികിലും സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ് കശ്മീര്‍ വിഘടനവാദികള്‍ക്കൊപ്പമാണ്. ‘ആസാദി’ മുദ്രാവാക്യമുയര്‍ത്തുന്ന കശ്മീരികള്‍ യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത് സ്വയംഭരണമാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ അഭിപ്രായം ഇത് തെളിയിക്കുന്നു.

കശ്മീരിലെ സ്ഥിതിവിശേഷം അങ്ങേയറ്റം വഷളായിരിക്കുകയാണെന്നും, തങ്ങളുടെ ഭരണകാലത്ത് ചെയ്ത നല്ല കാര്യങ്ങള്‍ പാഴായിരിക്കുകയാണെന്നും ചിദംബരത്തിന് അഭിപ്രായമുണ്ട്. കശ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ചയ്‌ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ ദിനേശ്വര്‍ ശര്‍മ്മയെ പ്രത്യേക ദൂതനായി നിയമിച്ചതാണ് ചിദംബരത്തെ അസ്വസ്ഥനാക്കിയത്. ചിദംബരത്തെ കോണ്‍ഗ്രസ് വക്താവ് സുര്‍ജെ വാല തള്ളിപ്പറയുന്നുണ്ടെങ്കിലും അതൊരു അടവുനയമാണ്.

‘ആസാദി’യുടെ പേരില്‍ ഇന്ത്യയെ തുണ്ടംതുണ്ടമാക്കുമെന്ന് പ്രഖ്യാപിച്ച ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇടത്-ഇസ്ലാമിക തീവ്രവാദിക്കൊപ്പമായിരുന്നല്ലോ കോണ്‍ഗ്രസും.

കശ്മീര്‍ പ്രശ്‌നസംസ്ഥാനമായി തുടരുന്നതുതന്നെ കോണ്‍ഗ്രസിന്റെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തെറ്റായ നയംകൊണ്ടാണ്. മറ്റ് നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ വിജയകരമായി ലയിപ്പിച്ച ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് കശ്മീരിന്റെ ചുമതല നല്‍കാതെ നെഹ്‌റു സ്വന്തം നിലയ്‌ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്തതാണ് കുഴപ്പമായത്. ഷെയ്‌ക്ക് അബ്ദുള്ളയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കശ്മീരിന് സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്.

അന്നുമുതല്‍ ഇന്നുവരെ ഇത് പാക്കിസ്ഥാന്‍ നയിക്കുന്ന വിഘടനവാദികളും അവരുടെ മാനസികാവസ്ഥ പിന്‍പറ്റുന്ന രാഷ്‌ട്രീയ പാര്‍ട്ടികളും ആയുധമാക്കുകയാണ്. സ്വാഭാവികമായി ഇല്ലാതാകുമെന്ന് കരുതപ്പെട്ട ഈ വകുപ്പ് താല്‍ക്കാലിക വ്യവസ്ഥയാണെന്ന് ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിരിക്കെ, അത് റദ്ദാക്കുന്നത് വലിയ കുഴപ്പങ്ങള്‍ക്കിടയാക്കുമെന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നിലപാടാണ് കശ്മീരിലെ വിഘടനവാദികളും മറ്റും മുതലെടുക്കുന്നത്. രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമായ നയം സ്വീകരിച്ചതിന്റെ ഫലമായി കോണ്‍ഗ്രസ് കശ്മീരില്‍ തുടച്ചുനീക്കപ്പെട്ടിട്ടും ചിദംബരത്തെപ്പോലുള്ളവര്‍ പാഠം പഠിക്കാന്‍ തയ്യാറാവുന്നില്ല.

കേന്ദ്രം ഭരിക്കുന്ന ബിജെപി കശ്മീരിലും ഭരണകക്ഷിയാണ്. ഭരണത്തില്‍ പങ്കാളിത്തമുണ്ട് എന്നതിനാല്‍ ഭീകരവാദത്തോടും വിഘടനവാദത്തോടും മൃദുസമീപനം സ്വീകരിക്കില്ലെന്ന് ബിജെപി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുമുണ്ട്. അതിശക്തമായിത്തന്നെയാണ് സുരക്ഷാസേന അവിടുത്തെ ഭീകരപ്രവര്‍ത്തനത്തെ അടിച്ചമര്‍ത്തുന്നത്. ഇതിന്റെ ഭാഗമായാണ് അതിര്‍ത്തിക്കപ്പുറത്ത് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി പാക്കിസ്ഥാനെ വിറപ്പിച്ചത്.

എന്നാല്‍ ഈ നടപടിയേയും തള്ളിപ്പറയുകയാണ് കോണ്‍ഗ്രസ് ചെയ്തത്. വിഘടനവാദത്തെ അനുകൂലിക്കുന്ന ചിദംബരത്തിന്റെ അഭിപ്രായങ്ങള്‍ പങ്കുപറ്റുന്ന നിരവധി കോണ്‍ഗ്രസ് നേതാക്കളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ശക്തവും ക്രിയാത്മകവുമായ നയം കശ്മീരില്‍ സമാധാനംകൊണ്ടുവരുമെന്ന് കോണ്‍ഗ്രസിനറിയാം. അത് സംഭവിക്കാന്‍ പാടില്ലെന്ന് ആ പാര്‍ട്ടി ആഗ്രഹിക്കുന്നു. മണിശങ്കരയ്യരെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനുമുന്‍പ് പാക്കിസ്ഥാനെയും കശ്മീര്‍ വിഘടനവാദത്തെയും പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. ഭീകരവാദികളെയും വിഘടനവാദികളെയും സായുധമായി അടിച്ചമര്‍ത്തുന്നപോലെ, അവരെ പിന്‍പറ്റുന്ന രാഷ്‌ട്രീയപാര്‍ട്ടികളെയും ജനാധിപത്യപരമായി ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം
Kerala

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

Kerala

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

Kerala

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

Kerala

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.