Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സോളാര്‍ വെളിച്ചത്തിലും ഇരുട്ടില്‍ തപ്പുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 09:11 pm IST
in Vicharam

സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഇടതു-വലതുമുന്നണികള്‍ പ്രത്യക്ഷത്തില്‍ ശത്രുത ഭാവിക്കുകയും തമ്മിലടിക്കുകയും ചെയ്യുമ്പോഴും അത് അധികാരം നേടാന്‍ മാത്രമാണ്. ഒരിക്കല്‍ അധികാരം കിട്ടിക്കഴിഞ്ഞാല്‍ ഇരുമുന്നണികളെയും നയിക്കുന്നത് ഒരേ സ്ഥാപിത താല്‍പര്യങ്ങളാവും. താന്താങ്ങളുടെ ഭരണകാലത്തെ അഴിമതികള്‍ തേച്ചുമായ്ച്ചുകളയുക ഇരുകൂട്ടരുടെയും പതിവുപരിപാടിയാണ്. പിണറായി പ്രതിയായ എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി, കെ.എം.മാണി ആരോപണവിധേയനായ ബാര്‍ കോഴ എന്നീ കേസുകള്‍ ഇതിനു തെളിവാണ്. സോളാര്‍ കേസില്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതീതി പിണറായി സൃഷ്ടിച്ചതാണ് ആശ്ചര്യത്തിന് ഇടയാക്കിയത്. എന്നാലിപ്പോള്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഒത്തുകളി അറിയാവുന്ന ജനങ്ങള്‍ സംശയിച്ചതുപോലെയാണ് ഇക്കാര്യത്തിലും സ്ഥിതിഗതികളെന്ന് കരുതേണ്ടിയിരിക്കുന്നു.

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് പിണറായി പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ ഉത്തരവ് ഇറങ്ങിയിട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താതെ അതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണം പ്രഖ്യാപിച്ചതിന്റെ വൈരുദ്ധ്യം ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം പിണറായി നിരസിക്കുകയും ചെയ്തു. അന്വേഷണം തുടങ്ങണമെങ്കില്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറണം എന്നിരിക്കെ, നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വയ്‌ക്കൂ എന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഇതിനായി നവംബര്‍ ഒന്‍പതിന് സഭ സമ്മേളിക്കുകയുമാണ്. അപ്പോള്‍ ഇതിനുശേഷമേ അന്വേഷണം തുടങ്ങൂവെന്നര്‍ത്ഥം.

കേസെടുത്ത് അന്വേഷിക്കുമെന്ന് പിണറായി പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ നിയമപരമായും രാഷ്‌ട്രീയമായും നേരിടുമെന്നാണ് കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ പ്രതികരിച്ചത്. അന്വേഷണം തുടങ്ങാന്‍ വൈകുന്നത് ഇവര്‍ ആയുധമാക്കും. ഇതിനകം തന്നെ, ആരോപണവിധേയനായ മുന്‍ അന്വേഷണ സംഘത്തലവന്‍ ഡിജിപി: എ. ഹേമചന്ദ്രന്‍ തന്റെ ‘നിരപരാധിത്വം’ തെളിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിക്കഴിഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ എഡിജിപി പത്മകുമാറും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് മാത്രമേ വയ്‌ക്കൂ എന്ന് വാശിപിടിക്കുന്ന പിണറായിയും ഇടതുമുന്നണി സര്‍ക്കാരും അതുവഴി ആരോപണ വിധേയര്‍ക്ക് നിയമപോരാട്ടത്തിന് സാവകാശം നല്‍കുകയാണോ? സഭയുടെ മേശപ്പുറത്തു വയ്‌ക്കാതെയാണ് മാറാട് കൂട്ടക്കൊല കേസിന്റെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ സര്‍ക്കാര്‍ പുറത്തുവിട്ടതെന്ന് ഇവിടെ ഓര്‍ക്കാവുന്നതാണ്. സിപിഎം-കോണ്‍ഗ്രസ് വിശാലസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കെ, രാഷ്‌ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വിലപേശലിനുവേണ്ടിയാണോ എല്‍ഡിഎഫ് സര്‍ക്കാര്‍ സോളാര്‍ കേസില്‍ കരുക്കള്‍ നീക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

Thiruvananthapuram

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

പുതിയ വാര്‍ത്തകള്‍

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.