തിരുവനന്തപുരം: മോഷണം നടത്തിയ നേപ്പാള്‍ സ്വദേശി അറസ്റ്റില്‍. തമ്പാനൂര്‍ എസ്എസ് കോവില്‍ സെക്രട്ടറിയുടെ വീട്ടില്‍ മോഷണം നടത്തിയ നേപ്പാള്‍ മഹീന്ദ്രനഗര് താലൂക്കില്‍ കാഞ്ചന്‍പൂര്‍ വാര്‍ഡ് നമ്പല്‍ 6 ല്‍ ജില്വില സ്കൂളിനു സമീപം സുരേഷ് ബിസ്ത് (25) ആണ് അറസ്റ്റിലായത്.
തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലുള്ള വീട്ടിന്റെ മുന്‍വശത്ത് വാതില്‍ തുറന്ന് വീട്ടിനകത്തു കയറി അലമാരയില്‍ ഇരുന്ന രൂപയും മൊബൈല്‍ ഫോണും എടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ കണ്ട് വീട്ടുകാര്‍ ബഹളം ഉണ്ടാക്കുകയും ഓടിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാള്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. കൃത്യമായ അഡ്രസോ ആധാര്‍കാര്‍ഡോ വോട്ടര്‍ ഐഡി കാര്‍ഡോ ഇല്ലായിരുന്നു. പ്രതിയുടെ വിരലടയാളം എടുത്ത് ഫിംഗര്‍ പ്രിന്റ് ബ്യൂറോക്കു അയച്ചിട്ടുണ്ട്. സിറ്റിയില്‍ നടന്ന മോഷണങ്ങളില്‍ പ്രതിയും മറ്റ് കൂട്ടാളികളും ഉണ്ടോയെന്ന് അനേ്വഷണം ആരംഭിച്ചതായി തമ്പാനൂര്‍ സിഐ പൃഥിരാജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: