കോട്ടയം : കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ നടത്തും. കേശവദാസപുരം കാക്കനാട് ലെയ്ന്‍ മറ്റത്ത് ആന്‍ മേരി മാത്യു(40), തൃശൂര്‍ മുടിക്കോട് തെക്കൂട്ട് അഞ്ജന ഹരി(35) എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ പത്തുമണിയോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി. അഞ്ജനയുടെ മൃതദേഹം പീച്ചി വിലങ്ങന്നൂരുള്ള ഭര്‍ത്താവിന്റെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം മുടിക്കോട്ട് കൊണ്ടുവരികയും ഉച്ചയ്‌ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു. ആന്‍ മേരിയുടെ മൃതദേഹം ഭര്‍ത്താവ് ജേക്കബ് ആന്‍ഡ്രൂസിന്റെ കോട്ടയം കുറിച്ചിയിലെ വീട്ടിലെത്തിച്ചു. നാളെ പള്ളം സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ സംസ്‌കാരം നടക്കും.
ഇവരുടെ കൊലപാതകത്തില്‍ അറസ്റ്റിലായ ഈരാറ്റുപേട്ട മൂന്നിലവ് സ്വദേശിനി അനില ബേബി ജയിലിലാണ്. അന്വേഷണം നടക്കുന്നതിനാല്‍ കൊലയ്‌ക്ക് പിന്നലെ പ്രേരണയെക്കുറിച്ച് അമേരിക്കന്‍ പൊലീസ് കാര്യമായൊന്നും പുറത്തുവിട്ടിട്ടില്ല. ആഗസ്റ്റ് 28നാണ് കാലിഫോര്‍ണിയയില്‍ സുഹൃത്തായ അനില ഇരുവരെയും കൊലപ്പെടുത്തിയത്.
















