Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടിവെള്ളമില്ലാതെ ആദിവാസി കോളനികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 10:04 pm IST
in Wayanad

കല്‍പ്പറ്റ: വനവാസികളെ പറഞ്ഞു വഞ്ചിച്ച് അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ കാടിന്റെ മക്കളെ എല്ലാത്തരത്തിലും അവഗണിക്കുന്നു. കുടിവെള്ളമില്ലാതെ നരകിക്കുന്ന നിരവധി ആദിവാസി കോളനികളാണ് ജില്ലയിലുള്ളത്. പൊഴുതന ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പിണങ്ങോട് ഊരംകുന്ന് കോളനിയിലെ ആദിവാസികള്‍ കുടിവെള്ളത്തിനായി പോകേണ്ടിവരുന്നത് എത്രയോ ദൂരം.

കുന്നിറങ്ങി വെള്ളത്തിന് പോകുന്ന ആദിവാസികള്‍ വെള്ളവുമായി കുന്നുകയറുമ്പോള്‍ തളര്‍ന്നിരിക്കുന്ന കാഴ്ച ഇവിടെ നിത്യസംഭവമാണ്.

കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന വേനലിലെ അവസ്ഥയല്ല ഇത്. മറിച്ച് ചിങ്ങത്തിന് ശേഷം കന്നിയില്‍ പെയ്ത കനത്തമഴ കഴിഞ്ഞുള്ള കാഴ്ചയാണിത്. അമ്പതോളം ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ കോളനിയില്‍ ആദിവാസി കുട്ടികളില്‍ പലരെയും മിക്ക ദിവസങ്ങളിലും മാതാപിതാക്കള്‍ സ്‌കൂളില്‍ വിടാറില്ല. അതിന്റെ പ്രധാനകാരണവും ഈ കുടിവെള്ളക്ഷാമമാണ്. വെള്ളത്തിനായി കുന്നിറങ്ങിപ്പോയി മടുത്ത മാതാപിതാക്കള്‍ കുഞ്ഞുകുടങ്ങളുമായി യു പി സ്‌കൂളില്‍ പഠിക്കു കുട്ടികളെ വരെ വെള്ളത്തിന് വിടുന്ന കാഴ്ച ആരുടെയും കണ്ണ് നനയിക്കും.

പഞ്ചായത്ത് ഭരിക്കുന്ന സി പി എം ഭരണസമിതി പരിസരപ്രദേശങ്ങളിലെല്ലാം നിരന്തരമായി സന്ദര്‍ശനം നടത്താറുണ്ടെങ്കിലും തൊട്ടടുത്തുള്ള ഊരംകുന്ന് കോളനിയിലേക്ക് തിരിഞ്ഞുനോക്കാറില്ല. ആദിവാസി വീട്ടമ്മമാര്‍ പരാതി പറയാന്‍ പോകാത്തത് കൊണ്ടാവണം എങ്ങനെയെങ്കിലും അവര്‍ ജീവിച്ചോട്ടെ എന്ന മൃദുസമീപനമാണ് ഭരണകര്‍ത്താക്കള്‍ക്ക്. 2004 മെയ് 27ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കിയിരുന്നു.

പിന്നീട് വൈദ്യുതി മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുതിനാവശ്യമായ സൗകര്യങ്ങളും സജ്ജമാക്കി. എന്നാല്‍ ഈ വെള്ളം ഉപയോഗിക്കാനാവാത്ത വിധം മലിനമായിരുന്നു. പരാതിയുയര്‍തിന്റെ അടിസ്ഥാനത്തില്‍ വെള്ളം പരിശോധനക്കായി അയച്ചിരുന്നു. പരിശോധനാഫലത്തില്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പരിഹാരം കാണാനോ മറ്റൊരു കിണര്‍ കുഴിച്ച് കോളനിവാസികള്‍ക്ക് വെള്ളമെത്തിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായില്ല.

ഇതുകൊണ്ടൊക്കെ തന്നെഅഞ്ഞൂറും അറുനൂറും മീറ്ററോളം ദൂരത്തില്‍ കുന്നിറങ്ങി കുടിവെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് കോളനിവാസികള്‍. കല്‍പ്പറ്റ ‘ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള ടാങ്കിന് തൊട്ടടുത്തായി മാസങ്ങള്‍ക്ക് മുമ്പ് വില്ലേജ് അധികൃതര്‍ കുടിവെള്ള ടാങ്ക് സ്ഥാപിച്ചിരുന്നെങ്കിലും അതും ഉപയോഗശൂന്യമായി കിടക്കുകയാണ്. വിദ്യാര്‍ത്ഥികളടക്കം ബദ്ധപ്പെട്ട് കൊണ്ടുവരുന്ന കുടിവെള്ളത്തെ ആശ്രയിച്ചുകഴിയുകയാണ് ഊരംകുന്നിലെ വയോധികരടക്കമുള്ള ആദിവാസികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎസ്‌സി പരീക്ഷകളും റാങ്ക് പട്ടികയും അതിവേഗം; നിരവധി ഉദ്യോഗാര്‍ത്ഥികള്‍ പുറത്താകുന്നു

ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രതിനിധി സഭ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ ദേശീയ ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നവതിദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മോഹനവര്‍മ്മ ഭാര്യ രാധാവര്‍മ്മയ്ക്ക് മധുരം നല്‍കുന്നു. ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ജി. ഗോപിനാഥ്, ജയചന്ദ്രന്‍. സി, പി.രാമചന്ദ്രന്‍,
സി.ജി. രാജഗോപാല്‍ സമീപം
Kerala

നവതി ധന്യതയില്‍ കെ.എല്‍. മോഹനവര്‍മ്മ

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

World

ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ നേരിടാൻ സൈന്യത്തിന് പിന്തുണ നൽകുമെന്ന് ഷഹബാസ് ഷരീഫ് ; പാകിസ്ഥാൻ തന്നെ ഒരു ഭീകരതയുടെ ഫാക്ടറിയാണെന്ന് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

ഫിഫ ലോകകപ്പ് 2026: ഗോള്‍വേട്ടയില്‍ പോര്‍ കടുപ്പിച്ച് എംബാപ്പെ

ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; സൂറത്ത്- ബിലിമോറ ഘട്ടം അടുത്ത വര്‍ഷം

പോലീസുമായി ഏറ്റുമുട്ടല്‍; ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടു

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 22 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നാ​ല് പേ​ർ പി​ടി​യി​ൽ

290 ഏക്കറില്‍ വമ്പന്‍ ടൗണ്‍ഷിപ്പുമായി കര്‍ണ്ണാടക ഹൗസിംഗ് ബോര്‍ഡ്; നിര്‍മ്മാണം പടിഞ്ഞാറന്‍ മേഖലയായ കൊങ്കേരിക്ക് സമീപം

പകൽ സമയം ജോലിയില്ല ഒപ്പം അറിവില്ലാത്ത കാര്യങ്ങളിൽ മണ്ടത്തരം പറയുന്നു, ഇത് മുഴുഭ്രാന്ത് ; മോദിയെ വിമർശിച്ച ഖ്വാജ ആസിഫിനെ പരിഹസിച്ച് ഇന്ത്യ

തീവ്രന്യൂനമർദ്ദം ; കേരളത്തിൽ ഇന്ന് കനത്ത മഴയും കാറ്റും, ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദേശം

ഹാളണ്ടിന്റെ ഇരട്ട പ്രഹരത്തില്‍ ബ്രസീലിന് അടിതെറ്റി; നോര്‍വെ ആദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍

ബദരീനാഥ് ധാമിലെ സംഭാവന ക്രമക്കേടുകൾ അന്വേഷിക്കാൻ നാലംഗ പാനൽ രൂപീകരിച്ചു : നീതിയുക്തമായി കേസ് അന്വേഷിക്കുമെന്ന് ധാമി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.