മുംബൈ: ബോളിവുഡിന്റെ എക്കാലത്തേയും ഹിറ്റുകളിലൊന്നായ ‘അമ്രപാലി’യുടെ സംവിധായകന് ലേഖ് ടണ്ടന് അന്തരിച്ചു. 88 വയസ്സായിരുന്നു. നിതിന്‍ ടണ്ടന്, ഗായത്രി ടണ്ടന് എന്നിവരാണ് മക്കള്‍.
1929-ല്‍ ലാഹോറില്‍ ജനിച്ച ടണ്ടന് നിരവധി ഹിറ്റുകളൊരുക്കിയിട്ടുണ്ട്. സുനില്ദത്തിനേയും വൈജയന്തിമാലയേയും നായികാ നായകന്മാരാക്കി 1966-ല്‍ സംവിധാനം ചെയ്ത ‘അമ്രപാലി’ക്ക് ആ വര്‍ഷത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുളള അക്കാദമി അവാര്‍ഡിനായി പരിഗണിച്ചിരുന്നു.
1978-ല്‍ ‘ദുല്‍ഹന്‍ വാഹി ജോ പിയ മന് ഭയേ’ എന്ന ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുളള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 1988-ല്‍ സംവിധാനം ചെയ്ത ‘ദില്‍ ദരിയ’ എന്ന സീരിയലിലൂടെ ഷാരൂഖ്ഖാനെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് ടണ്ടനായിരുന്നു.
സ്വദേശ്, ചെന്നൈ എക്സ്പ്രസ്, രംഗ് ദേ ബസന്തി എന്നീ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സംവിധായകനായ അശോക് പണ്ഡിറ്റ്, നടി ശബാന ആസ്മി തുടങ്ങി നിരവധി പ്രമുഖര്‍ ടണ്ടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: