തിരുവനന്തപുരം: നൈപുണ്യ മേഖലയിലെ പുതിയഅവസരങ്ങളെക്കുറിച്ചും സാധ്യതകളെക്കുറിച്ചും പരിചയപ്പെടുത്തുന്ന വേള്‍ഡ് സ്കില്‍ അബുദാബി 2017 മീറ്റില്‍ പങ്കെടുക്കുന്നതിനായി മന്ത്രി ടി.പി രാമകൃഷ്ണന് യുഎഇയിലെത്തി. സന്ദര്‍ശനത്തിനിടയില്‍ യുഎഇ കര്‍ച്ചറല്‍ ആന്‍ഡ് നോളേജ് ഡെവലപ്മെന്റ് മന്ത്രി ഷെയ്ഖ് നഹയാന്‍ ബില്‍ മുബാറക് നഹാനുമായി കൂടിക്കാഴ്ച നടത്തി. കേരള അക്കാദമി ഫോര്‍ സ്കില്‍സ് ആന്‍ഡ് എക്സലന്സിനു കീഴില്‍ കേരളത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള ഏവിയേഷന്‍ അക്കാദമി ആരംഭിക്കുവാന്‍ കൂടികാഴ്ചയില്‍ ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: