ന്യൂദല്‍ഹി: അടുത്ത ദീപാവലിക്ക് അയോധ്യയിൽ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രമഹ്ണ്യന്‍ സ്വാമി. പാട്നയില്‍ വിരാട് ഹിന്ദുസ്ഥാൻ സംഘം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ആഴ്ച നമ്മള് ദീപാവലി ആഘോഷിക്കുകയാണ്. അടുത്ത വര്‍ഷം ദീപാവലിക്ക് വിശ്വാസികളെ സ്വീകരിക്കാന്‍ അയോധ്യയിലെ ക്ഷേത്രം തയാറാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബീഹാറില്‍ രാമക്ഷേത്രം പണിയാന്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം നേതൃത്വം നല്‍കണം. സംസ്ഥാനത്തെ ചരിത്രപ്രധാനമായ മേഖലകളില്‍ ഇത്തരത്തിലുള്ള ക്ഷേത്രങ്ങള്‍ പണിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















