തിരുവനന്തപുരം: ഓട്ടിസം, സെറിബ്രള്പാല്സി തുടങ്ങി മാനസികവെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്‍സൈറ്റ് പരിശീലനം. സാമൂഹ്യസുരക്ഷാമിഷന്റെ സഹായത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഓരോ കുട്ടികള്‍ക്കും അവരുടേതായ പഠനപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചാണ് പരിശീലനം നല്‍കുന്നത്. സ്കൂള്‍ പഠനം, സെന്‍സറി ഇന്റഗ്രേഷന്‍, ഒക്കുപേഷണല്തെറാപ്പി, സ്പീച്ച് തെറാപ്പി തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികളുടെ ഉപയോഗത്തിനായി സെന്‍സറും ലഭ്യമാണ്. ഇന്‍സൈറ്റിന്റെ എല്ലാ സേവനങ്ങളും സൗജന്യമാണ്. വിവിധ തെറാപ്പികള്‍ നല്‍കുന്നതിനും പഠനപ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്കായി സ്വയം സൃഷ്ടിക്കുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനും സൗജന്യപരീശലനം 18 ന് രാവിലെ 10 ന് സംഘടിപ്പിക്കും. താത്പര്യമുള്ളവര്‍ 0471-2318997 നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: