ശാസ്ത്രീയനാമം: Eupatoriumayapan
തമിഴ്: അയപാനൈ
എവിടെ കാണാം: സ്വാഭാവികമായി ഇത് ഹിമാലയസാനുക്കളിലാണ് കണ്ടുവരുന്നത്. എങ്കിലും എവിടെ നട്ടാലും പിടിക്കും.
പ്രത്യുല്‍പാദനം: ചെടിയുടെ ഒരു കഷണം നട്ടാല്‍ കുരുത്തുവരും. ഉണ്ടാകുന്നിടത്ത് പെട്ടെന്ന് പടര്‍ന്നുപിടിച്ച് ആ പ്രദേശം മുഴുവനും ഈ ചെടികൊണ്ട് നിറയും.
ചില ഔഷധപ്രയോഗങ്ങള്‍: (1) മുറിഞ്ഞു ചോരവരുന്നിടത്ത് ചതച്ച് അതിന്റെ നീര് വീഴ്‌ത്തിയാല്‍ രക്തം നില്‍ക്കും.
(2) ഏഴ് ഇല ശുദ്ധജലത്തിലരച്ച് 15 ദിവസം കുടിച്ചാല്‍ അര്‍ശസ്സുകൊണ്ടുള്ള രക്തവാര്‍ച്ച നില്‍ക്കും. അര്‍ശസ്സ് ശമിക്കും. (2) ഏഴ് ഇല വീതം അരച്ച് ഗുളികയുരുട്ടി നിഴലിലുണക്കി ചൂടുവെള്ളത്തില്‍ ഒന്നു വീതം ദിവസം രണ്ടുനേരം സേവിക്കുന്നതും അര്‍ശസ്സ് മാറാന്‍ നല്ലതാണ്.
















