Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദ്രഷ്ടാ ദൃശിമാത്രഃ ശുദ്ധോ പി പ്രത്യയാനുപശ്യഃ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:45 pm IST
inSamskriti

ദ്രഷ്ടാ പുരുഷന്‍, ദൃശിമാത്രഃ ജ്ഞാനസ്വരൂപനാകുന്നു അതുകൊണ്ടുതന്നെ, (ജ്ഞാനാദിധര്‍മ്മമുള്ളവനല്ല). ശുദ്ധഃ ശുദ്ധന്‍ പരിണാമശൂന്യന്‍ ആകുന്നു. അപി എന്നാലും അവന്‍, പ്രത്യയാനു പശ്യഃ പ്രത്യയത്തെ (ബുദ്ധിവൃത്തിയെ) അനുസരിച്ചു വിഷയങ്ങളെ അറിയുന്നു.

പുരുഷന്‍ ചിന്മാത്രനാണ്: ശുദ്ധനാണെങ്കിലും ബുദ്ധി വൃത്തി നിമിത്തം ദ്രഷ്ടാവായി ഭാസിക്കുന്നു.

ഇതും സാംഖ്യദര്‍ശനത്തെ അനുസരിച്ചാണ്. ആ ശാസ്ത്രപ്രകാരം, ഏറ്റവും താഴത്തെ പടിയിലുള്ള സ്ഥൂലഭൂതം മുതല്‍ മഹത്തത്ത്വംവരെയുള്ള സര്‍വ്വവും പ്രകൃതിയാണെന്നു നാം കണ്ടു.

പ്രകൃതിക്കുമപ്പുറമാണു നിര്‍ഗുണന്മാരായ പുരുഷന്മാര്‍. അങ്ങനെയിരിക്കെ, എന്തുകൊണ്ടാണു പുരുഷന്‍, സുഖിയോ ദുഃഖിയോ ആയി തോന്നുന്നത്? പ്രതിബിംബംകൊണ്ട്. ഒരു ചുവന്ന പുഷ്പത്തെ ശുദ്ധസ്ഫടികമണിയുടെ സമീപം വെച്ചാല്‍ ആ സ്ഫടികമണി ചുവപ്പായി തോന്നുമല്ലോ. അതുപോലെ ആത്മാവിനുണ്ടെന്നു തോന്നുന്ന സുഖദുഃഖങ്ങളും പ്രതിഭാസമാത്രമാകുന്നു.

പുരുഷന്‍ സ്വതേ നിര്‍മ്മലനും പ്രകൃതിഭിന്നനുമാണ്. പുരുഷനൊന്നു വേറെ, പ്രകൃതിയൊന്നു വേറെ, രണ്ടും അത്യന്തഭിന്നം. ബുദ്ധി ഒരു സംഘാതമാണെന്നും, അതിന്നു വൃദ്ധിക്ഷയങ്ങളുണ്ടെന്നും, ശരീരംപോലെ തന്നെ പരിണമിച്ചുകൊണ്ടിരിക്കുന്നതാണെന്നുമാണു സാംഖ്യ മതം. നഖത്തിനു ശരീരത്തോടുള്ള ബന്ധം പോലെയാണ്, ശരീരത്തിനു ബുദ്ധിയോടുള്ള ബന്ധം.

നഖം ശരീരത്തിലെ ഒരംഗമാണ്: അതിനെ നൂറായിരം പ്രാവശ്യം ചെത്തിക്കളയാം. എന്നാലും ശരീരം നിലനില്ക്കും. അതുപോലെ ഈ സ്ഥൂലശരീരത്തിന് എത്ര വട്ടം വിച്ഛേദം വന്നാലും ബുദ്ധി (ലിംഗശരീരം) ബഹുകല്പകാലം നിലനില്ക്കും. എന്നിരുന്നാലും, ബുദ്ധി അനശ്വരമാവാന്‍ വയ്യ. എന്തുകൊണ്ടെന്നാല്‍ അതു വികാരിയാണ്, വൃദ്ധിക്ഷയങ്ങളുള്ളതാണ്. വികാരിയായ ഒന്നും നിത്യമാവാന്‍ വയ്യ.

ബുദ്ധി ജന്യവസ്തുവാണെന്നു തീര്‍ച്ചയാണല്ലോ. ആ വസ്തുതതന്നെയാണ് അതിനുമപ്പുറം ഒന്നുണ്ടെന്നുള്ളതിനു ലിംഗം. ബുദ്ധി സ്വതന്ത്രമാവാനും തരമില്ല. കാരണം, ജഡസ്വഭാവമായ പദാര്‍ത്ഥങ്ങളെല്ലാം പ്രകൃതിയിലന്തര്‍ഭവിച്ചതും അതിനാല്‍ നിത്യബദ്ധവുമാകുന്നു. ആരാണു മുക്തന്‍ (സ്വതന്ത്രന്‍)? മുക്തമായത് എപ്പോഴും കാര്യകാരണ നിയമങ്ങള്‍ക്ക് അതീതമായിരിക്കണമെന്നു നിശ്ചയം. മുക്തി എന്ന സങ്കല്പം ഒരു ഭ്രാന്തിയാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ ബന്ധമെന്ന സങ്കല്പവും ഭ്രാന്തിയാണെന്നു ഞാന്‍ പറയും. രണ്ടു സങ്കല്പവും നമ്മുടെ ബോധത്തിലുദിക്കുന്നതാണ്. അതുകൊണ്ടു സിദ്ധമായാല്‍ രണ്ടുമൊപ്പം: അസിദ്ധമായാലും ഒപ്പം തന്നെ. ഇതാണു ബന്ധമോക്ഷങ്ങളെപ്പറ്റിയുള്ള നമ്മളുടെ സങ്കല്പം.

നാം ഈ ചുമരില്‍ക്കൂടി കടന്നുപോകാനൊരുങ്ങിയാല്‍ തല ചുമരിലിടിച്ചു നാം ചുമരിനാല്‍ പ്രതിബദ്ധരാണെന്നറിയുന്നു. അതോടൊപ്പം നമുക്ക് ഒരിച്ഛാശക്തിയുണ്ടെന്നും, ആ ഇച്ഛാശക്തിയെ എവിടേക്കും നിയോഗിക്കാന്‍ കഴിയുമെന്നും അറിയുന്നുണ്ട്. ഈ വിരുദ്ധപ്രത്യയങ്ങള്‍ അനുനിമിഷം നമുക്കനുഭവപ്പെടുന്നു. നാം സ്വതന്ത്രരാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ അതോടൊപ്പംതന്നെ നാം സ്വതന്ത്രരല്ലെന്നും കാണുന്നു.

ഒരു പ്രത്യയം ഭ്രാന്തിയാണെങ്കില്‍ മറ്റേതും ഭ്രാന്തിതന്നെ. ഒന്നു സത്യമെങ്കില്‍ മറ്റേതും സത്യം. എന്തു കൊണ്ടെന്നാല്‍ രണ്ടും ബോധമെന്ന ഏകാധികരണത്തിലാണു നിലകൊള്ളുന്നത്. രണ്ടും സത്യമാണെന്നു യോഗി പറയുന്നു; ബുദ്ധിയെ സംബന്ധിച്ചിടത്തോളം നാം ബദ്ധരും ആത്മാവിനെ സംബന്ധിച്ചിടത്തോളം മുക്തരുമാണ്. പുരുഷന്‍ മാത്രമേ കാര്യകാരണനിയമങ്ങള്‍ക്കതീതമായി, സ്വതന്ത്രമായിരിക്കു ന്നുള്ളു. അതാണു മനുഷ്യന്റെ യഥാര്‍ത്ഥസ്വരൂപമായ ആത്മ തത്ത്വം. അതിന്റെ സ്വാതന്ത്ര്യമാണ്, ബുദ്ധി മനസ്സ് മുതലായ ഗുണപര്‍വ്വങ്ങളില്‍ക്കൂടി ഊറിവരുന്നത്. അതിന്റെ ചൈതന്യമാണു മറ്റു സര്‍വ്വത്തെയും ചേതനമാക്കുന്നത്. ബുദ്ധി സ്വതേ ചേതനമല്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

പുതിയ വാര്‍ത്തകള്‍

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.