Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കലിയുഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 08:43 pm IST
inSamskriti

കൃഷ്ണദ്വൈപായന വ്യാസന്‍ ജനമേജയരാജാവിന് ‘കലിയുഗ’ത്തിന്റെ പ്രത്യേകതകള്‍ വിവരിച്ചുകൊടുക്കുന്നത് ഹരിവംശത്തിലെ ഭവിഷ്യപര്‍വ്വത്തില്‍നിന്നും ഇങ്ങനെ അക്കമിട്ടെഴുതാം.

1. കലിയുഗത്തില്‍ ഭരണകര്‍ത്താക്കള്‍ ബലമായി നികുതി പിരിച്ചെടുക്കും. പ്രജാക്ഷേമത്തിനായി ഒന്നും ചെയ്യില്ല. സ്വന്തം കാര്യങ്ങൡലാവും അവരുടെ ശ്രദ്ധ.

2. ചോരന്മാര്‍ വര്‍ധിക്കും. അവര്‍ കക്കാനും വഴിയാത്രക്കാരെ കൊള്ളയടിക്കാനും തുടങ്ങും. സത്യത്തിനും ധര്‍മ്മത്തിനും വിലയുണ്ടാവില്ല.

3. സ്ത്രീകള്‍ സൗന്ദര്യത്തെ പ്രധാനമായി കണക്കാക്കി അതു വര്‍ധിപ്പിക്കുവാന്‍ പല കൃത്രിമമാര്‍ഗ്ഗങ്ങളും സ്വീകരിക്കും. പുരുഷന്മാര്‍ കുറവായും സ്ത്രീകള്‍ അധികമായും ഉണ്ടാവും.

4. ശ്രാദ്ധാദികാര്യങ്ങളില്‍ ശ്രദ്ധ കുറയും. കുടുംബബന്ധങ്ങളെല്ലാം ശിഥിലമാകും. പിതാക്കന്മാരെക്കൊണ്ട് മക്കള്‍ പണിയെടുപ്പിക്കും.

5. ഗുരുശിഷ്യബന്ധം ആരും നോക്കുകയില്ല. ശിഷ്യന്മാര്‍ ഗുരുനാഥന്മാരെ കൂക്കിവിളിക്കും.

വിശാലബുദ്ധിയായ വേദവ്യാസന്‍ ശുഭാപ്തിവിശ്വാസിയാണ്. പ്രത്യാശയുടെ ചില വെള്ളിവരകള്‍ ഋഷികവി കാണുന്നുണ്ട്. ചില മനുഷ്യര്‍ വിഷയാസക്തിയില്‍ വൈരാഗ്യം വന്ന് ആധ്യാത്മികതയില്‍ അഭിരുചിയുള്ളവരാകും. അവരുടെ സംഖ്യ കാലക്രമത്തില്‍ വര്‍ധിച്ച് ശുശ്രൂഷയും ദാനവും സത്യവും പ്രാണരക്ഷയും ചേര്‍ന്ന് നാലുകാലില്‍ നില്‍ക്കുന്ന ധര്‍മ്മത്തെ ആശ്രയിച്ച് ശ്രേയസ്സ് വര്‍ധിപ്പിക്കുന്നതാണ്. ഇങ്ങനെ ഋഷികവി രാജാവിനെ ആശ്വസിപ്പിച്ചു.

കലി പിറക്കുന്ന കാലമോര്‍ത്ത് ഭയന്ന് ഋഷിമാര്‍ ബ്രഹ്മാവിനെ സമീപിച്ചു. കലി പിറന്നാല്‍? അത്യാപത്തുകള്‍, പ്രകൃതിക്ഷോഭങ്ങള്‍, ജനദുരിതങ്ങള്‍. എന്താണ് പരിഹാരം? ഒരു നേമി (ചക്രം) കൊടുത്തുകൊണ്ട് ബ്രഹ്മാവ് പറഞ്ഞു: ‘ആദ്യപരാശക്തിയും ലോകമാതാവുമായ ദേവിയെ മനസ്സില്‍ ധ്യാനിച്ച് നേമി ഉരുട്ടുക. ആ സ്ഥലത്ത് കലിബാധയുണ്ടാവില്ല.

ഋഷിമാര്‍ മടങ്ങി. ഗോമതീതീരത്തെത്തി. അവിടെയുള്ള ആരണ്യകത്തില്‍ ചക്രമുരുട്ടി. നേമി പതിച്ച സ്ഥലം നൈമിശാരണ്യം. അവിടെ കലികലഹങ്ങളുണ്ടാവില്ല.

ആധ്യാത്മികവിചാരത്തിലെ സൗമ്യവും ദീപ്തവുമായ രൂപകമത്രെ നൈമിശാരണ്യം. ദുഷ്ടബാധകളില്ലാത്ത വനസ്ഥലി. വ്യാസശിഷ്യനായ സൂതന്‍ സമസ്തപുരാണങ്ങളും നമ്മള്‍ക്കായി പറഞ്ഞുതന്നത് നൈമിശാരണ്യത്തില്‍വച്ച്.

സൂതന്‍ പറഞ്ഞ പല കഥകളിലൊന്ന് ദേവീമാഹാത്മ്യമായി; മാര്‍ക്കണ്‌ഡേയപുരാണമായി. ദേവീമാഹാത്മ്യത്തില്‍ ഇരുപതു വട്ടം ഇങ്ങനെയൊരു പ്രാര്‍ത്ഥന ആവര്‍ത്തിക്കുന്നു: ‘രൂപം ദേഹി ജയം ദേഹി/യശോ ദേഹി ദ്വിഷോ ജഹി.’

അര്‍ത്ഥം: എനിക്ക് രൂപവും ജയവും യശസ്സും അരുളിയാലും. എന്റെ വൈരികളെ കൊന്നാലും.

മാനസിക സൗന്ദര്യമായ വിനയമാണ് രൂപം. ഇന്ദ്രിയവിജയമാണ് ജയം. സദാചാരജനിതമായ ഖ്യാതിയാണ് യശസ്സ്. കാമാദികളാണ് വൈരികള്‍.

കലിയുഗം പിറന്നുവെന്നു തോന്നുന്ന അമ്മമാര്‍ പെണ്‍മക്കളുമൊത്ത് രാവിലെയും വൈകിട്ടും ഇതു പ്രാര്‍ത്ഥിക്കുക. നാടും വീടും പ്രശാന്തിയുടെ നൈമിശാരണ്യമാവണം. പുതിയ കാലത്തിലിരുന്ന് പഴയ പുരാണങ്ങള്‍ സൂതന്‍ വീണ്ടും വീണ്ടും പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

Kerala

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

ഐഎസ്ആര്‍ഒയുടെ തിളങ്ങുന്ന വിജയം

ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും

നേപ്പാള്‍ മുതല്‍ വയനാട് വരെ: പ്രകൃതി തരുന്ന താക്കീതുകള്‍

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.