നെയ്യാറ്റിന്‍കര: ഹിന്ദു ഐക്യവേദി നെയ്യാറ്റിന്‍കര മുന്‍സിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ ഹിന്ദു രക്ഷാനിധിശേഖരണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മേല്‍ശാന്തിയില്‍ നിന്നും ആദ്യ നിധി സ്വീകരിച്ചാണ് രക്ഷാനിധി ശേഖരണത്തിനു തുടക്കം കുറിച്ചത്. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.എസ്.ബിജു, താലൂക്ക് ജനറല്‍ സെക്രട്ടറി കെ.പി.പ്രദീപ്, താലൂക്ക് സംഘടനാ സെക്രട്ടറി ഷിബുകുമാര്‍, മുന്‍സിപ്പല്‍ അദ്ധ്യക്ഷന്‍ വഴുതൂര്‍ മണികണ്ടന്, തമ്പീസ് വിനോദ്, രാജേഷ് സ്വാമി, മനീഷ്, ജയകുമാര്‍, അരവിന്ദ്, വിനീത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: