Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും

ഡോ. രാധാകൃഷ്ണന്‍ ചെമ്പ്രbyഡോ. രാധാകൃഷ്ണന്‍ ചെമ്പ്ര
Sep 22, 2026, 05:48 am IST
inSamskriti

ആരാധനയും അനുഷ്ഠാനവും ഒരേ നാണയത്തിന്റെ ഇരു മുഖങ്ങളാണ്. പ്രകൃതിശക്തികളോടുള്ള മനുഷ്യന്റെ ആരാധനാമനോഭാവം പ്രാചീന കാലത്തു തന്നെ ആരംഭിച്ചു. വൃക്ഷാരാധന, ഉര്‍വരാരാധന, ശക്ത്യാരാധന, ലിംഗാരാധന, ശൈവാരാധന, നാഗാരാധന, പ്രേതാരാധന എന്നിങ്ങനെ വിവിധ ആരാധനാക്രമങ്ങള്‍ ഭാരതത്തിലുടനീളം അനാദികാലം മുതല്‍ ഉള്ളതാണ്. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഉത്സവാഘോഷങ്ങള്‍ക്കുമെല്ലാം അടിസ്ഥാനം സമൂഹത്തിന്റെ വിശ്വാസ സംഹിതയാണ്.

പ്രത്യക്ഷമോ പരോക്ഷമോ ആയി ലഭിക്കുന്ന അനുഭവങ്ങളാണ് ഏതെങ്കിലും വിശ്വാസത്തിന് കാരണമായിത്തീരുന്നത്. കേരളക്കരയില്‍ അനാദികാലം മുതല്‍ തന്നെ വര്‍ണ്ണപ്പൊടികളുപയോഗിച്ചു ആരാധനാ മൂര്‍ത്തിയുടെ രൂപങ്ങള്‍ തറയിലെഴുതി പാട്ടും വാദ്യവും ചേര്‍ത്തു സ്തുതിക്കുന്ന അനുഷ്ഠാനമാര്‍ഗ്ഗങ്ങള്‍ ആരംഭിച്ചിരുന്നു. കളമെഴുത്തുപാട്ട്, സര്‍പ്പം തുള്ളല്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. സംഗീതം, സാഹിത്യം, ചിത്രമെഴുത്ത് തുടങ്ങിയവ ഇത്തരം അനുഷ്ഠാനങ്ങളില്‍ സര്‍വ്വ സാധാരണമാണ്. പുള്ളുവന്മാര്‍ നടത്തുന്ന സര്‍പ്പം തുള്ളലില്‍ സര്‍പ്പങ്ങളുടെ രൂപം തറയിലെഴുതി പാട്ടും വാദ്യവും ചേര്‍ന്ന് ആരാധിക്കുന്ന രീതിയാണ്. രോഗശാന്തിക്കും, സന്താനലാഭത്തിനും, ഐശ്വര്യത്തിനുമായി വീടുകളില്‍ സര്‍പ്പം തുള്ളല്‍ നടത്തുന്ന പതിവിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.

വഴിപാടുകള്‍ ഒഴിവാക്കുന്നതു സര്‍പ്പകോപത്തിനും അതുവഴി ദുഃഖ ദുരിതങ്ങള്‍ക്കും കാരണമാകുമെന്ന വിശ്വാസമാണ് സര്‍പ്പാരാധന ഇന്നും നിലനില്‍ക്കാന്‍ കാരണം. നാഗപൂജാസങ്കല്പങ്ങളില്‍ പൂര്‍വ്വികന്മാര്‍ കലര്‍ത്തിയ കലാസൗന്ദര്യം നമ്മുടെ സംസ്‌കാരത്തിന്റെ അടിയൊഴുക്കില്‍ ഈ വിശ്വാസത്തിനുള്ള പ്രാമാണ്യം കൊണ്ടുണ്ടായതാണ്. സര്‍പ്പാരാധന, ഗോത്ര സമുദായക്കാര്‍ക്കോ ജാതിക്കാര്‍ക്കോ ഇടയില്‍ അല്ല ബ്രാഹ്‌മണര്‍, നായന്മാര്‍ തുടങ്ങിയവരുടെ ഇടയിലാണ് അധികവും കണ്ടുവരുന്നത്. ഒരു കാലത്ത് മിക്ക നമ്പൂതിരി ഭവനങ്ങളുടെയും നായര്‍ തറവാടുകളുടേയും സമീപം സര്‍പ്പക്കാവുകള്‍ ഉണ്ടായിരുന്നു. ക്ഷേത്രങ്ങളില്‍ ഉപദേവതാരൂപത്തി്ലും നാഗങ്ങളെ പ്രതിഷ്ഠിച്ചു കാണുന്നു. കേരളം നാഗകേന്ദ്രങ്ങളായിരുന്നുവെന്ന് ഐതിഹ്യങ്ങളില്‍ പരാമര്‍ശമുണ്ട്. മലയപര്‍വ്വതത്തെ നാഗ ലോകത്തിന്റെ അതിരായി പുരാണ ഗ്രന്ഥങ്ങളിലും ചില തമിഴ് ഇതിഹാസങ്ങളിലും വിശേഷിപ്പിക്കുന്നുണ്ട്. പരശുരാമന്‍ കേരളത്തില്‍ ബ്രഹ്‌മപ്രതിഷ്ഠാപനം നടത്തുകയും സമുദ്രതീരത്ത് ദുര്‍ഗ്ഗാദേവിയേയും നാഗത്തേയും ഭൂതത്തേയും പ്രതിഷ്ഠിച്ച് ഭൂമിക്കിളക്കം തീര്‍ക്കുകയും ചെയ്തു വെന്ന് കേരളോല്പത്തിയില്‍ ഒരു ഐതീഹ്യമുണ്ട്. കേരളത്തിലെ പ്രാചീന ഹൈന്ദവ ജനത നാഗക്കാവുകള്‍ സംരക്ഷിക്കുന്നതിന് ഉയര്‍ന്ന പരിഗണനയാണ് നല്‍കിയിരുന്നത്. നാഗവിഗ്രഹങ്ങളും സര്‍പ്പക്കാടുകളും കേരളീയ ഗ്രാമീണ ജീവിതത്തിന്റെ മുഖമുദ്രകളാണ്.

പ്രാചീനകാലം തൊട്ട് തമിഴകത്ത് നാഗാരാധന നിലനിന്നിരുന്നതായി സംഘകാലകൃതികളില്‍ പരാമര്‍ശമുണ്ട്. ‘പുറനാനൂറിലും’, ‘അകനാനൂറിലും’ മറ്റും അക്കാലത്തെ നാഗാരാധനാ രീതിയെക്കുറിച്ച് സൂചനകളുണ്ട്. കര്‍ണാടകത്തിന് ‘അഹിക്ഷേത്രം’, ‘നാഗഭൂമി’, ‘ഹൈകഥ’ എന്നിങ്ങനെയും പേരുകളുണ്ട്. കന്നടഭാഷയില്‍ ‘ഹൈ’ എന്നാല്‍ ‘കാവ്’ എന്നും പൈ എന്നാല്‍ പാമ്പ് എന്നുമാണര്‍ത്ഥം. തുളുഭാഷയില്‍ പാമ്പു എന്നതിലെ വിവൃത ഉകാരത്തെ സംവൃതമാക്കിയാല്‍ മലയാള ഭാഷയില്‍ പാമ്പ് എന്നാകുന്നു. ഇത് കര്‍ണ്ണാടകത്തിനു നാഗങ്ങളോടുള്ള ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. ഉത്തര ഭാരതത്തിന്റെ അധോഭാഗത്തെ പാതാളദേശം എന്നും ആ ദിക്കിലെ ജനങ്ങളെ നാഗന്മാര്‍ എന്നും വിളിച്ചു വന്നിരുന്നു.

സര്‍പ്പക്കാവുകളെ കേന്ദ്രീകരിച്ചുള്ള ആരാധനാ രീതിയാണ് നാഗാരാധന. മലയാളത്തനിമയുള്ള പദമാണ് കാവ്. കാവിനു പൊതുവെ തുറന്ന പ്രദേശമാണുള്ളത്. പ്രകൃതിയുടെ സൃഷ്ടമായ രംഗമാണ് പാമ്പിന്‍ കാവുകള്‍. ഇത് സാധാരണയായി മരങ്ങള്‍ നിറഞ്ഞുനില്ക്കുന്ന സ്ഥലങ്ങളാണ്. പ്രകൃതിരമണീയമായ സര്‍പ്പക്കാവുകള്‍ മനുഷ്യന്റെ മനസ്സിനും കണ്ണിനും ഊഷ്മളതയും ആനന്ദവും പ്രദാനം ചെയ്യുന്നു. സര്‍പ്പക്കാവുകളില്‍ വര്‍ഷം തോറും സര്‍പ്പപ്രീതിയ്‌ക്കായി വഴിപാട് നല്‍കുന്ന പതിവ് ഇന്നും നിലനില്ക്കുന്നുണ്ട്.

 

Tags: Serpent Worship and Ritualssacred serpent grovesസര്‍പ്പക്കാവ്കാവ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.