മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ചെയര്‍മാനായി രജനീഷ് കുമാര്‍ നിയമിതനായി. നിലവിലെ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ രജനീഷ് ചുമതലയേല്‍ക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.
1980-ല്‍ എസ്ബിഐയില്‍ പ്രൊബേഷനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം, എസ്ബിഐക്കു വേണ്ടി കാനഡ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ എസ്ബിഐയുടെ ദേശീയ ബാങ്കിങ് ഗ്രൂപ്പിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണ്.
















