Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിനാല് ലോകവും നിറയുന്ന ദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 08:19 pm IST
in Samskriti

മാഘമാസത്തിലെ-അതായത് കുംഭമാസത്തിലെ കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശിരാത്രിയാണ് ശിവരാത്രി. ശിവരാത്രി ഒരു രാത്രി. ഒരേയൊരു രാത്രി. ഏകപൂരുഷന്‍ എന്ന വിശേഷണമുണ്ട് ശിവന്. ഏകപൂരുഷപ്രീതിക്ക് ഒരു രാത്രിമതി.

നവരാത്രി അതല്ല. നവം എന്നതിന് ഒന്‍പത് എന്നു മാത്രമല്ല അര്‍ത്ഥം. അത് പുതിയതാണ്. പുതുമയുടെ അലങ്കാരം നിറഞ്ഞതാണ്. പരബ്രഹ്മപരാശക്തിയായ ദേവി ഒന്നെങ്കിലും ഭാവം ഒന്‍പതാണ്. ഓരോ ദിവസവും ഓരോ ഭാവം. ഓരോന്നും നവം. നിത്യനൂതനം. ഭക്തരക്ഷാകരം. ഭാവുകപ്രദം! സിദ്ധിബുദ്ധിപ്രചോദകം-വിജയസന്ദായകം!

ഗൃഹനാഥന് ഭാവം ഒന്നുമതി. അതു നിര്‍മ്മമത്വമായാലും നിസ്സംഗത്വമായാലും ഗൃഹഭരണത്തെ ബാധിക്കുന്നില്ല. ആ സാന്നിദ്ധ്യം ഒന്നുമതി. ഗൃഹം സനാഥം.

‘ജഗതഃ പിതരൗ വന്ദേ

പാര്‍വ്വതീ പരമേശ്വരൗ.’

എന്നു കാളിദാസന്‍. ദേവി കഴിഞ്ഞേ ദേവനുള്ളൂ. ശക്തിയുണ്ടെങ്കിലേ ശിവനുപോലും ചലനമുള്ളൂ. അവിടെയാണ് കുടുംബസൗന്ദര്യലഹരിയുടെ തുടക്കം. ‘ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും…’പക്ഷേ, ഗൃഹിണിയുടെ ചുമതല പലതാണ്. എവിടെയും എത്തണം കണ്ണും കൈയും. ഗ്രഹണം നിവാരണം ചെയ്യണം. ഗ്രഹണിബാധ ഏല്‍ക്കാതെ നോക്കണം. ഗൃഹദീപ്തി സമൃദ്ധമാക്കണം. അതുകൊണ്ട് പരാത്മികയായ ദേവി സ്വയം പര്യാപ്തയാകുന്നു. ബുദ്ധിയും സിദ്ധിയുമാകുന്നു. എതിര്‍ത്തു കീഴടക്കേണ്ടതിനെ നിലംപരിശാക്കുന്ന-ദര്‍പ്പം ഭസ്മമാക്കുന്ന-ശക്തിയാകുന്നു. ഭവനം ഭദ്രമാകുന്നു.

ആ ശക്തിപൂജ തന്നെയാണ് നവരാത്രിപൂജ. വരാനിരിക്കുന്ന വരമംഗളങ്ങള്‍ക്കായി വഴിയൊരുക്കുന്ന മാനസപൂജ.

ഭാസ്വത്തായതില്‍ രമിക്കുന്ന നാടാണു ഭാരതം. ഭാരതത്തിലെ ഋഷിവാടങ്ങളിലും കൃഷിപ്പാടങ്ങളിലും കനക്കെ വിളഞ്ഞ കഥകള്‍ക്കു കണക്കില്ല. പലതും കണക്കുകൂട്ടി ഇരുട്ടില്‍ നുഴഞ്ഞുകയറിയ കുറുനരികള്‍ ഓരിയിടുന്ന കഥയില്ലായ്‌മകള്‍ക്ക് വേരില്ല. കാലാന്തരത്തില്‍ നിലനില്‍പ്പില്ല. കഥയില്ലാത്തവര്‍ കഥാനായകന്മാരായി കപടവേഷം കെട്ടിയാടുന്ന പൊയ്യരങ്ങ് ദേവീകോപത്തിന്റെ കരാളാഗ്നിയില്‍ എരിഞ്ഞടങ്ങും. അതീത നിയന്ത്രണയായ ദേവി സതീവേഷമണിയും. നാലുദിക്കുകളില്‍ നിന്ന് അധര്‍മ്മം കൂടാന്‍ വന്നവര്‍ എട്ടുദിക്കുകളിലേയ്‌ക്ക് ഓടിമറയും. പത്താംദിവസം ദേവി പതിന്നാലുലോകവും നിറയും. അതാണു വിജയദശമി.

എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ പത്ത്, കൊള്ളുമ്പോള്‍ ആയിരം. അതാണ് ഭാരതത്തിന്റെ ആത്മീയത. ഒരു നാമത്തെ സഹസ്രമാക്കാനുള്ള വളക്കൂറുണ്ട് അതിന്. മിഥ്യയെ സത്യമാക്കി വാഴിക്കാന്‍ കയ്യുയര്‍ത്തുന്ന അസുരന്മാര്‍ തോറ്റുവീഴുന്നത് ഈ മണ്ണിലാണ്.

അസുരന്റെ വേഷം അഭാരതീയം. ഭാഷ അഹങ്കാരം. ഭാവം അധികാരഗര്‍വ്വം. ലക്ഷ്യം ആധിപത്യം. ലഭിച്ചത്, നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും ഒരായിരം അസുരന്മാരെ നിഷ്പാദിപ്പിക്കുന്ന വരം. അതിനെ നേരിടാനാണ് ദേവി പരാശക്തിയുടെ സമരം.

മദമത്തനായ മഹിഷന്‍ ലോകത്തെ വെല്ലുവിളിക്കുകയാണ്. ദേവകളെ അസുരഹിതത്തിലേയ്‌ക്കു പരിവര്‍ത്തനം ചെയ്യാനുള്ള കുതന്ത്ര വല വിരിക്കുകയാണ്. സമസ്തം വെടക്കാക്കി തനിക്കാക്കാന്‍ നോക്കുകയാണ്. തന്നെയും കൂട്ടരെയും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കരുത്ത് ആര്‍ക്കുണ്ട് എന്നാണു ഭീഷണി. അസുരലോകത്തുനിന്ന് അവനു ലഭിക്കുന്ന പിന്‍ബലമാണ് അവന്റെ ചോദ്യം. അതിനുള്ള ഉത്തരമാണ് നവരാത്രി. അവന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. -വെറും ഒന്‍പതു രാത്രികള്‍. വരുന്ന പത്താം നാള്‍ ‘വിജയദശമി’.

ധര്‍മ്മം ജയിച്ചേ തീരൂ. അതാണു നിയതി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

World

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

Main Article

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

Article

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

Article

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയായ ഹിഷാമിന്റെ മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തേക്കെടുക്കുന്നു

വാല്‍പാറ വാഹനാപകടം: കണ്ണീര്‍ വിട, ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിക്കും സംരക്ഷണം ഒരുക്കുന്നത് സിപിഎമ്മും ജിഹാദികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.