കോട്ടയം: ജില്ലയില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാമ്പാടി ഗ്രാമ പഞ്ചായത്തിലെ കാരയ്‌ക്കാമറ്റം (പട്ടികജാതി), കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലെ മാനിടുംകുഴി (വനിത) എന്നീ വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കും. ഈ വാര്‍ഡുകളുടെ പരിധിയില്‍ ഇന്നും നാളെയും സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ഡിന്റെ പരിധിക്ക് പുറത്തുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യുന്നതിനുളള സൗകര്യം ബന്ധപ്പെട്ടവര്‍ അനുവദിച്ചു നല്‍കണം. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കും. വോട്ടെണ്ണെല്‍ 15ന് രാവിലെ 10ന് പാമ്പാടി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളുകളില്‍ ആരംഭിക്കും.
















