ചങ്ങനാശേരി: സ്ത്രീകള്‍ക്ക് മാത്രമായി സര്‍വീസുകള്‍ വേണമെന്ന ആവശ്യം ഉയരുന്നു. കെ എസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് പായിപ്പാട്, കറുകച്ചാല്‍, ആലപ്പുഴ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രാ തിരക്കുമൂലം ബസ് സര്‍വീസ് തുടങ്ങണമെന്ന ആവശ്യം ഉയരുന്നത്. രാവിലെയും വൈകുന്നേരവും സ്‌കൂള്‍ സമയങ്ങളില്‍ വന്‍തിരക്കാണ് യാത്രാ ബസുകളില്‍. ഈ സമയത്ത് ‘ഷീ’സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയാല്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കഴിയും. നേരത്തെ കെഎസ്ആര്‍ടിസി വിവിധ സ്ഥലങ്ങളിലേക്ക് സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി സര്‍വീസ് നടത്തിയിരുന്നു. വീണ്ടും ഈ സര്‍വീസുകള്‍ തുടരണമെന്ന ആവശ്യമാണ് ഉയരുന്നത്.
















