കൂത്തുപറമ്പ്: സാമൂഹ്യ വിരുദ്ധര്‍ കരിയോയില്‍ ഒഴിച്ചു വികൃതമാക്കിയ നടന്‍ ശ്രീനിവാസന്റെ വീട് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത്തിന്റെ നേതൃത്വത്തില്‍ ബിജെപി-യുവമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരെ ശ്രീനിവാസന്‍ ഈയിടെയായി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കണമെന്ന് രഞ്ചിത്ത് ആവശ്യപ്പെട്ടു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി.അരുണ്‍കുമാര്‍, ജില്ലാ ജനറല്‍സെക്രട്ടറി സി.സി.രതീഷ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















