കടുത്തുരുത്തി: മദ്യലഹരിയില്‍ ബൈക്കിലെത്തിയ യൂവാക്കള്‍ എക്‌സൈസ് ഓഫീസിലേക്ക് കല്ലെറിഞ്ഞിട്ടു രക്ഷപ്പെടാന്‍ ശ്രമം.എക്‌സൈസ് സംഘം പിന്‍തുടര്‍ന്ന് മൂന്ന് പേരെ പിടികൂടി പോലീസിനു കൈമാറി. ഒരാള്‍ ഓടി രക്ഷപ്പെട്ടു.ശനിയാഴ്ച രാത്രി 8 മണിക്കാണ് സംഭവം. കടുത്തുരുത്തി വാലാച്ചിറ സ്വദേശികളായ റോബിന്‍, ആന്റിണി ലൂക്കോസ് (ദീപു) ,അഭിജിത്ത് എന്നിവരാണ് പിടിയിലായത്. അമിതമായി കഞ്ചാവും മദ്യവും കഴിച്ച യുവാക്കള്‍ ഓഫീസിലേക്ക് കല്ലെറിയുകയായിരുന്നുവെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എന്‍ ഗോപീ ദാസ് പറഞ്ഞു. കഞ്ചാവ് വില്പന സംഘങ്ങളുമായി യുവാക്കള്‍ക്ക് ബന്ധമുണ്ടൊയെന്ന് അന്വേഷിക്കുമെന്ന് കടുത്തുരുത്തി എസ് .ഐ ജീ. പ്രദീപ് അറിയിച്ചു.
















