ഇത്തിത്താനം: ചിങ്ങ ഭരണി നാളില്‍ ഇളംകാവിലമ്മ ഭക്തജന സംഘം നടത്തിയ ആനയൂട്ട് മറ്റൊരു ഗജരാജ സംഗമത്തിന് കൂടി വേദിയായി. . രാവിലെ ഒന്‍പതിന് തന്ത്രി സൂര്യകാലടിമന സൂര്യന്‍ സുബ്രമണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ പ്രത്യക്ഷ ഗണപതി പൂജ നടന്നു. വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിലെ മഹാദേവന്‍ എന്ന കുട്ടി കൊമ്പനാണ് പ്രത്യക്ഷ ഗണപതി പൂജയില്‍ പങ്കെടുത്തത്. തുടര്‍ന്ന് ആനകളെ ഒന്നൊന്നായി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആല്‍ത്തറയില്‍ എത്തിച്ചു.
സംവിധായകന്‍ ശ്രീകുമാര്‍ അരൂക്കുറ്റി ആനയൂട്ട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ആന പരിപാലന രംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ സി .എന്‍.ശിവരാമനെ ഫെസ്റ്റിവല്‍ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് രാജേഷ് പല്ലാട്ട് പൊന്നാടയണിയിച്ചു ആദരിച്ചു.
ഇളംകാവ് ദേവസ്വം പ്രസിഡന്റ് കെ.ജിരാജ്മോഹന്‍ , സെക്രട്ടറി ഡി. പ്രവീണ്‍ കുമാര്‍, ഭക്തജന സംഘം ഭാരവാഹികളായ അമ്പാടി എസ്, ആശിഷ് പ്രേം കൃഷ്ണ, ബിനു ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















