കണ്ണൂര്‍: സംസ്ഥാന നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ 11 ന് സെമിനാര്‍ സംഘടിപ്പിക്കും. കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സെമിനാര്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. എസ്.ശര്‍മ്മ എംഎല്‍എ വിഷയം അവതരിപ്പിക്കും. എം.എല്‍.എമാരായ കെ.സി.ജോസഫ്, സണ്ണി ജോസഫ്, കെ.എം.ഷാജി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍, നിയമസഭ സെക്രട്ടറി വി.കെ.ബാബുപ്രകാശ്, നിയമസഭാ ഡപ്യൂട്ടി സെക്രട്ടറി സഖറിയ പി.സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
















