ലക്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രയിന്‍ പാളംതെറ്റി. ഹൗറയില്‍നിന്നു ജബല്‍പൂരിലേക്കു പോകുകയായിരുന്ന ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴു ബോഗികളാണു പാളംതെറ്റിയത്.
ഓബ്‌റയ്‌ക്കു സമീപം സോനബദ്രയിലായില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്തിടെ ഉത്തര്‍പ്രദേശിലുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി സുരേഷ് പ്രഭുവില്‍നിന്ന് റെയില്‍വേ വകുപ്പ് പ്രധാനമന്ത്രി എടുത്തുമാറ്റിയിരുന്നു. പുനഃസംഘടനയില്‍ പിയൂഷ് ഗോയലിനാണു റെയില്‍ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
















