ന്യൂദല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിയുടെ ഡല്‍ഹിയിലെ ഫാംഹൗസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ദക്ഷിണ ദല്‍ഹിയിലെ ബിജ്വാസനിലുള്ള ഫാംഹൗസാണ് കണ്ടുകെട്ടിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മിസയും ഭര്‍ത്താവും നല്‍കിയ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടി.
















