കോട്ടയം: നവജീവന്‍ അന്തേവാസികള്‍ക്ക് ഓണപ്പുടവ നല്‍കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നവജീവനിലെത്തി. ഒബിസി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണക്കോടി വിതരണ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കുമ്മനത്തെ മാനേജിംഗ് ട്രസ്റ്റി പി.യു.തോമസും അന്തോവാസികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍് പ്രജീഷ് കൊട്ടാരം അദ്ധ്യക്ഷനായി. യോഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന്‍,പി.യു. തോസമസിനെ പൊന്നാടയണിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ജനറല്‍ സെക്രട്ടറിമാരായ ലിജിന്‍ലാല്‍, കെ.പി.സുരേഷ്, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.മണിലാല്‍, നേതാക്കളായ കെ.ജി.ജയചന്ദ്രന്‍, ആന്റണി അറയില്‍, അനീഷ്.വി.നാഥ് എന്നിവര്‍ സംസാരിച്ചു.
















