ന്യൂദല്‍ഹി: മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ സുനില്‍ അറോറയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നസീം സെയ്ദി ജൂലൈയില്‍ വിരമിച്ച ഒഴിവിലേക്കാണ് അറോറയുടെ നിയമനം.
നിലവില്‍ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സെക്രട്ടറിയാണ് സുനില്‍ അറോറ. രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് സുനില്‍ അറോറ. നസീം സെയ്ദി വിരമിച്ചതിനെ തുടര്‍ന്ന് അചല്‍ കുമാര്‍ ജ്യോതിയാണ് നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഓം പ്രകാശ് റാവത്താണ് രണ്ടാമത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍.
















