ഹൈദരാബാദ്: ആന്ധ്രയിലെ ഗുണ്ടൂരിലെ പുട്‌ലഗുണ്ടം ഗ്രാമത്തില്‍ ഒന്നാം നൂറ്റാണ്ടിലെ ബുദ്ധവിഹാരം കണ്ടെത്തി.
ഭൈരവ ഗുട്ടയെന്ന കുന്നിന്റെ മുകളിലാണ് ഇതെന്ന് പുരാവസ്തു കേന്ദ്രം ഡയറക്ടര്‍ ഡോ. ഇ. ശിവനാഗി റെഡ്ഡി പറഞ്ഞു. വെങ്കടേശ്വര ക്ഷേത്രത്തിന്റെ തകര്‍ന്ന ശിലാസ്തൂപങ്ങളും തൂണുകളും കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ശതവാഹനകാലത്തെയാണ് ക്ഷേത്രമെന്ന് കരുതപ്പെടുന്നു.
താമര, മൃഗങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങളുള്ള ആറ് ചുണ്ണാമ്പുകല്ല് തൂണുകള്‍ കണ്ടെത്തി. ആന്ധ്രയില്‍ നിരവധി ബുദ്ധ വിഹാരങ്ങള്‍ മുന്‍പും കണ്ടെത്തിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളെ കോര്‍ത്തിണക്കി വിനോദ സഞ്ചാര സര്‍ക്യൂട്ട് ഒരുക്കാന്‍ ആന്ധ്ര വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
















