ന്യൂദല്‍ഹി: ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി. അരുണ്‍ ജെയ്റ്റ്ലി, നരേന്ദ്രസിങ് തോമര്‍, നിര്‍മല സീതാരാമന്, ജിതേന്ദ്രസിങ്, പി പി ചൗധരി തുടങ്ങിയവരുമായാണ് ഷാ ചര്‍ച്ച നടത്തിയത്.
ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നാണ് സൂചന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും മറ്റൊരു വിഷയവും പരിഗണിച്ചില്ലെന്നും ബി ജെ പി രാജ്യസഭാ എം.പി ഭൂപേന്ദ്ര യാദവ് പറഞ്ഞു.
അടുത്തയാഴ്ചത്തെ പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനത്തിനു മുന്നോടിയായാണ് ചര്‍ച്ച നടത്തിയത്. സെപ്റ്റംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ ചൈനയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി അവിടേക്ക് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: