കോട്ടയം: അഖിലകേരളാ ചേരമര്‍ ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ നടന്ന അയ്യന്‍കാളി ജന്മദിന ആഘോഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എംഎല്‍എ, വി.ആര്‍. രാജു, കുഞ്ഞുകോശി പോള്‍,വിജയകുമാര്‍ മണിപ്പുഴ, എ.കെ. സജീവ്, സുനില്‍ റ്റി.രാജ്, എ.കെ. ലാലു, എന്‍. രഞ്ജിത്ത്കുമാര്‍, റ്റി.കെ. ബാബുരാജ്, കെ.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു. തിരുവല്ലയില്‍ നടന്ന ഘോഷയാത്ര മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.റ്റി. രഘു അദ്ധ്യക്ഷനായി.
കുറുപ്പന്തറ: ആദിജനസഭയുടെ നേത്യത്വത്തില്‍ അയ്യന്‍കാളി ജന്മദിനവും തായ് ഇല്ലം സൊസൈറ്റിയുടെ വാര്‍ഷികവും നടത്തി. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. റ്റി.ഒ ജോര്‍ജ്ജ് അദ്ധ്യക്ഷനായി. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രസാദ് സന്ദേശം നല്‍കി. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍ നീലംപ്പറമ്പില്‍, പ്രൊഫ. ഡോ. പി.സി രാജേന്ദ്രന്‍, മഞ്ജു അജിത്ത്, പി.എം സുകുമാരന്‍, ബിനോയി ഇമ്മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തി: കെപിഎംഎസ് കടുത്തുരുത്തി യൂണിയന്‍ അയ്യന്‍കാളി ജയന്തി ആഘോഷം നടത്തി.യൂണിയന്‍ പ്രസിഡന്റ് കെ.പി ഭാസ്‌കരന്‍ അദ്ധ്യക്ഷനായി.കെ.ജി വിജയന്‍, റ്റി.എ നാരായണന്‍,സി.കെ ബാബു,കെ.എസ് ബാലന്‍,പി.പി സാബു എന്നിവര്‍ പ്രസംഗിച്ചു.
















