കടുത്തുരുത്തി: റോഡിലെ ഗര്‍ത്തം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കടുത്തുരുത്തി സെന്‍ട്രല്‍ ജംങ്ഷനില്‍ ബസ് കാത്തുനില്ക്കുന്നതിന് സമീപത്തായി റോഡിനും നടപ്പാതയ്‌ക്കും ഇടയിലായിട്ടാണ് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. മാസങ്ങള്‍ക്ക് മുമ്പ് സ്വാകര്യ നെറ്റ് വര്‍ക്ക് കമ്പനിയുടെ റേഞ്ച് കൂട്ടുവാന്‍ കുഴിയെടുത്ത് കേബിള്‍ സ്ഥാപിച്ചിരുന്നു. ഇത് അശാസ്ത്രീയമായ രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് അടച്ചതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കോട്ടയം ഭാഗത്ത് പോകുന്നതിന് നിരവധി യാത്രക്കാരും വിവിധ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ത്ഥികള്‍ വാഹന കയറുന്നതിനായി നില്‍ക്കുന്നതിന് മുന്നിലാണ് ഗര്‍ത്തം ഉണ്ടായിരിക്കുന്നത്. വാഹനങ്ങളില്‍ നിന്നും ഇറങ്ങുന്ന യാത്രക്കാരും ഇതില്‍ വീഴാനിടയുണ്ട്. പത്തടിയോളം താഴ്ചയുളള ഗര്‍ത്തങ്ങള്‍ മൂടുന്നതിന് അധിക്യതര്‍ നടപടി സ്വീകരീക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
















