പാലാ: കേന്ദ്ര ഗവണ്‍മെന്റിന്റെ ജനക്ഷേമ പദ്ധതിയായ മുദ്ര ബാങ്ക് ലോണ്‍ ധനലക്ഷ്മി ബാങ്കിന്റെ പാലാ ബ്രാഞ്ച് ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ മടിക്കുന്നുവെന്ന് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ബിജെപി പാലാ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്റ് ബിമല്‍ വിജയനാഥിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുനിസിപ്പല്‍ കമ്മറ്റിയോഗം അറിയിച്ചു. യോഗത്തില്‍ പ്രശാന്ത് മോനിപ്പള്ളി, പ്രദീഷ് വെള്ളാപ്പാട്ട്, സുനില്‍ ചെത്തിമറ്റം, പ്രദീപ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു
















