കോട്ടയം: കര്‍ണ്ണാടക സംഗീതജ്ഞന്‍ കോട്ടയം കെ. വീരമണി രചിച്ച ‘നാദസുധാരസം’ സംഗീതപഠന കൃതിയുടെ പ്രകാശനം സപ്തംബര്‍ 1ന് നടക്കും. വൈകിട്ട് 3.30ന് കോട്ടയം സിഎംഎസ് കോളേജിലെ ഗ്രേറ്റ് ഹാളില്‍ എംജി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ പ്രകാശനം നിര്‍വഹിക്കും. നാദവിദ്യാമര്‍മ്മം, ത്യാഗരാജ സ്വാമികളുടെ 24 നാദകൃതികള്‍, മുത്തുസ്വാമി ദീക്ഷിതരുടെ കമലാംബാ നവാവരണ കൃതികള്‍ എന്നിവയുടെ അര്‍ത്ഥവും വ്യാഖ്യാനവും അടങ്ങുന്നതാണ് പുസ്തകം. സംഗീതനാടക അക്കാദമി സെക്രട്ടറി ഡോ. എന്‍. രാധാകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവിഴ ആര്‍. ജയശങ്കര്‍ പുസ്തകം ഏറ്റുവാങ്ങും.
















