ഉഴവൂര്‍: ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് എഴാം വാര്‍ഡില്‍ മുപ്പത് വര്‍ഷമായി തരിശുകിടന്ന ഭൂമിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കരനെല്‍കൃഷി ആരംഭിച്ചു. നെല്‍കൃഷിയുടെ വിത്ത് വിതച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മേരി ഉദ്ഘാടനം ചെയ്യതു. വാര്‍ഡ് അംഗം തുളസിവിജയന്‍, കൃഷിഓഫീസര്‍ എം.ഹാരീസ്, അസി:ഓഫിസര്‍ സി.അലക്‌സ്, ഷെറിമാത്യു, കെ.ജി രാഘവന്‍,വാസുദേവന്‍ കൂനംമാക്കില്‍ എന്നിവര്‍ പങ്കെടുത്തു. ബിജുമോന്‍ മണ്ഡപത്തിന്റെയും വെള്ളക്കല്ലേല്‍ രാധകൃഷ്ണന്റെയും ഭൂമിയാണ് കരനെല്‍കൃഷിയിക്കായി പാട്ടത്തിന് നല്‍കിയിരിക്കുന്നത്.
















