ഏറ്റുമാനൂര്‍: പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നിര്‍ധനയായ ക്യാന്‍സര്‍ രോഗിക്ക് ധനസഹായം ലഭിച്ചു. ഏറ്റുമാനൂര്‍ നഗരസഭ വാര്‍ഡ് 27 ലെ ലതാരാമചന്ദ്രന് ചികിത്സാ ചെലവിനുള്ള 3 ലക്ഷം രൂപാ അനുവദിച്ചു കൊണ്ടുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ചു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ അക്കൗണ്ടിലേക്ക് തുക നേരിട്ട് അയച്ചിട്ടുള്ളതായാണ് അറിയിപ്പില്‍ പറയുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ അനീഷ് വി നാഥ് മുഖാന്തിരം കഴിഞ്ഞ ജൂണില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് നടപടിയുണ്ടായത്.
















