Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദളിതര്‍ക്ക് നേരെയുള്ള അക്രമം; ഉദ്യോഗസ്ഥര്‍ക്ക് പട്ടികജാതി കമ്മീഷന്റെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 11:06 pm IST
in Kerala

മാതൃവിലാപം: കേരളത്തിലെ ദളിത് ആക്രമണങ്ങളെക്കുറിച്ച് നേരിട്ട് അനേ്വഷിക്കാന്‍ എത്തിയ ദേശീയ പട്ടികജാതി കമ്മീഷന്‍ അധ്യക്ഷന്‍ രാം ശങ്കര്‍ ഖട്ടാരി കണ്ണമ്മൂലയില്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍. അക്രമത്തിന് ഇരയായി കിടക്കുന്ന അമ്മയുടെ വിലാപം. ഉപാദ്ധ്യക്ഷന്‍ എന്‍. മുരുകന്‍ സമീപം – അനില്‍ ഗോപി

തിരുവനന്തപുരം: പട്ടിക ജാതിക്കാര്‍ക്കെതിരെ സംസ്ഥാനത്ത് നടന്നുവരുന്ന അക്രമങ്ങളില്‍ മതിയായ നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ജില്ലാ ഭരണകൂടത്തിനും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പ്രൊഫ. രാംശങ്കര്‍ ഖട്ടേരിയയുടെ രൂക്ഷവിമര്‍ശനം. സിപിഎം അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്ക് പറ്റിയവരെയും വീടുകള്‍ നഷ്ടപ്പെട്ടവരെയും നേരിട്ട് കണ്ട് ചെയര്‍മാന്‍ വിവരങ്ങള്‍ ആരാഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ദളിതരായ ശ്രീകാര്യത്തെ രാജേഷ്, കണ്ണമ്മൂലയിലെ വിഷ്ണു, നെയ്യാറ്റിന്‍കര മര്യാപുരത്ത് അനില്‍കുമാര്‍, കിള്ളിയില്‍ സിപിഎം കുടിയിറക്കിയ ദളിത് കുടുംബാംഗം കുമാരി എന്നിവരുടെ വീടുകളായിരുന്നു കമ്മീഷന്‍ സന്ദര്‍ശിച്ചത്.

ശ്രീകാര്യം കല്ലമ്പള്ളി വിനായക നഗറില്‍ രാജേഷിന്റെ വീട്ടില്‍ എത്തിയ കമ്മീഷന്‍ കൊലപാതകത്തിനു ശേഷം പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് ആരാഞ്ഞു. കേസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുടംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ധനസഹായമായി 6.42 ലക്ഷം രൂപ അനുവദിച്ചതായും മാസം തോറും 5000 രൂപ കുടുംബ പെന്‍ഷന്‍ അനുവദിച്ചതായും കമ്മീഷന്‍ അറിയിച്ചു. രാജേഷിന്റെ രണ്ടു മക്കള്‍ക്കും ഡിഗ്രിതലം വരെ മികച്ച സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനമെടുത്തതായി ചെയര്‍മാന്‍ പറഞ്ഞു. രാജേഷിന്റെ ഭാര്യ റീനയ്‌ക്ക് വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് നടപടി കൈക്കൊള്ളണമെന്ന് എസ്‌സി /എസ്റ്റി ജില്ലാ സ്‌പെഷ്യല്‍ ഓഫീസറെ ചുമതലപ്പെടുത്തി

തുടര്‍ന്ന് കണ്ണമ്മൂലയില്‍ വിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചു. വിഷ്ണുവിന്റെ മരണത്തിന് ശേഷം അമ്മ ബിന്ദു ഇതുവരെ സമചിത്തത വീണ്ടെടുത്തിട്ടില്ല. കണ്ണീര്‍തോരാതെ ഇന്നും കിടപ്പിലാണ്. കമ്മീഷന്‍ അദ്ധ്യക്ഷനെ കണ്ടതും വാവിട്ട് നിലവിളിക്കുകയായിരുന്നു. വിഷ്ണുവിന്റെ കൊലപാതക കേസ് സംബന്ധിച്ച് പോലീസും സര്‍ക്കാരും സ്വീകരിച്ച നടപടികളില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. വൈകുന്നേരത്തോടെ കിള്ളിയില്‍ എത്തിയ കമ്മീഷന്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ.സാജുവും കുടുംബവും ഭൂമി തട്ടിയെടുത്ത് കുടിയിറക്കപ്പെട്ട കുമാരി താമസിക്കുന്ന വാടക വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കമ്മീഷന് കൈമാറണമെന്ന് റൂറല്‍ എസ്പി അശോക് കുമാറിന് നിര്‍ദ്ദേശം നല്‍കി. കമ്മീഷന്റെ സന്ദര്‍ശനം അറിയിച്ചിട്ടും എത്താന്‍ കൂട്ടാക്കാത്ത എഡിഎമ്മിന്റെ നിലപാടില്‍ ചെയര്‍മാന്‍ അത്യപ്തി അറിയിച്ചു. ജില്ലാ ഭരണകൂടത്തില്‍ നിന്ന് കുമാരി വിഷയവുമായി ബന്ധപ്പെട്ട നിലപാട് രേഖാമൂലം ആവശ്യപ്പെടാന്‍ ഒപ്പമുണ്ടായിരുന്ന കമ്മീഷന്‍ ഡയറക്ടര്‍ മതിയഴകന് നിര്‍ദ്ദേശം നല്‍കി.

രാത്രിയോടെ കമ്മീഷന്‍ നെയ്യാറ്റിന്‍കര മര്യാപുരത്ത് സിപിഎമ്മുകാര്‍ കൊല ചെയ്ത അനില്‍കുമാറിന്റെ വീട്ടിലെത്തി. അനില്‍കുമാറിന്റെ കുടുംബത്തോട് പോലീസും സര്‍ക്കാരും കാണിച്ച കൊടിയ അവഗണന കമ്മീഷന് നേരിട്ട് ബോധ്യമായി. പോലീസിന്റെ ആദ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ അനില്‍കുമാര്‍ ദളിതനെന്ന് രേഖപ്പെടുത്തിയിരുന്നില്ല. അനില്‍കുമാറിന്റെ ഭാര്യ ബിന്ദു കളക്ടര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ദളിതനെന്ന് കാണിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയത്.കേന്ദ്ര സര്‍ക്കാര്‍ ധനസഹായമായ 8.25 ലക്ഷം രൂപ അനുവദിച്ചിട്ടും പട്ടിജാതി വെല്‍ഫെയര്‍ ഓഫീസര്‍ തുക കൈമാറാന്‍ കൂട്ടാക്കിയില്ല. സംസ്ഥാന പട്ടികജാതി കമ്മീഷന്‍ ഉദ്യോഗസ്ഥരെയും വെല്‍ഫെയര്‍ ഓഫീസര്‍മാരെയും കമ്മീഷന്‍ ചെയര്‍മാന്‍ തെളിവെടുപ്പിനിടെ രൂക്ഷമായി ശാസിച്ചു. ഇന്നു തന്നെ ബിന്ദുവിന്റെ അക്കൗണ്ടിലേക്ക് തുക കൈമാറാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മുരുഗന്‍, ദില്ലി ഘടകം ഡയറക്ടര്‍ കനയലാല്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി. സുധീര്‍, സെക്രട്ടറി സ്വപ്‌നജിത്ത്, ജില്ലാ പ്രസിഡന്റ് പ്രശാന്ത് മുട്ടത്തറ തുടങ്ങിയവര്‍ കമ്മീഷനോടൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

Kerala

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

Main Article

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

Article

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും
Kerala

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

പുതിയ വാര്‍ത്തകള്‍

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.