കണ്ണൂര്‍: വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മൂന്ന് വയസ്സുള്ള നിയാ ഫാത്തിമയുടെ ചികിത്സാ സഹായത്തിനായി കാരുണ്യ സ്പര്‍ശം മ്യൂസിക്കല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് ഗാനമേള സംഘടിപ്പിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട് സ്വദേശികളായ നിയാസ്-സൈനബ ദമ്പതികളുടെ മകളായ നിയാ ഫാത്തിമ രക്തത്തിലും മജ്ജയിലും അണുക്കള്‍ ബാധിച്ച് ബിറ്റാ തലസീമിയ എന്ന രോഗത്തെ തുടര്‍ന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 35 ലക്ഷത്തിലേറെ രൂപ ചികിത്സക്കായി ആവശ്യം വരും. എന്നാല്‍ ടിപ്പര്‍ ലോറി െ്രെഡവറായ നിയയുടെ പിതാവിന് ഈ ചികിത്സാക്കുക താങ്ങാവുന്നതിലും അധികമാണ്. ചികിത്സാ സഹായത്തിനായി വയനാട് കേന്ദ്രീകരിച്ച പൗരസമിതി ഫണ്ട് ശേഖരിച്ച് വരികയാണ്. ഇവര്‍ക്ക് പുറമെയാണ് കാരുണ്യ സ്പര്‍ശം മ്യൂസിക്ക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ തെരുവ് ഗാനമേളയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി അഞ്ചംഗ സംഘം ഇനിയുള്ള ദിവസങ്ങളില്‍ തെരുവ്ഗാനമേള സംഘടിപ്പിക്കും. ഫോണ്‍: 9061616175, 7034703465. വി.ജാബിര്‍ ഷാ, ഇ.പി.സത്യന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















