കണ്ണൂര്‍: പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജിലെ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. 1, 2, 3 അലോട്ട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ച് ഫീസ് അടച്ച് പ്രവേശനം നേടിയവരും 1, 2, 3, 4 അലോട്ട്‌മെന്റുകളില്‍ ഒന്നാമത്തെ ഓപ്ഷനില്‍ പ്രവേശനം ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നതും ഒഴികെയുളള റാങ്ക് ലിസ്റ്റില്‍ പേരുളള പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും പങ്കെടുക്കാം. വിദ്യാര്‍ത്ഥിനികള്‍ രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം രാവിലെ 9 നും 11 നും ഇടയില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെട്ടവര്‍ മുഴുവന്‍ ഫീസും അടച്ച് അഡ്മിഷന്‍ നേടേണ്ടതാണ്. ഫോണ്‍: 9447953128, 9400251470, 94447685420.
















