പാനൂര്‍: ലൈംഗിക പീഡനകേസിലെ പ്രതിയെ സംരക്ഷിക്കാന്‍ നഗരസഭ കൗണ്‍സിലര്‍ ഇടപ്പെട്ടൂവെന്നാരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് നഗരസഭ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.സിപിഎം കൗണ്‍സിലര്‍ ഷമീറിനെ തല്‍സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും,യുവതിയുടെ പരാതിയിന്‍മേല്‍ ശക്തമായ നടപടി വേണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെപി.സഞ്ജീവ്കുമാര്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.സിബിന്‍ അദ്ധ്യക്ഷത വഹിച്ചു. ലസിത പാലക്കല്‍, കെ.പി.മന്‍ജിത്, സുബിന്‍ അക്കാനിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















