കണ്ണൂര്‍: തീരദേശ മേഖലയില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സ്വകാര്യവ്യക്തി നടത്തുന്ന റിസോര്‍ട്ട് നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് ബിജെപി അധികൃതര്‍ക്ക് പരാതി നല്‍കി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട എടക്കാട്, കിഴുന്ന മുനമ്പ് തീരദേശമേഖലയില്‍ മുനമ്പ് പാറപ്പള്ളിയോടനുബന്ധിച്ചുള്ള സ്ഥലത്താണ് കടല്‍ത്തീരം കയ്യേറി സ്വകാര്യവ്യക്തി റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. കടല്‍ത്തീരം ചുറ്റുമതില്‍കെട്ടി കയ്യേറിയതിനെതിരെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പരിശോധന നടത്തി ഇത് ബോധ്യപ്പെട്ടപ്പോള്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തു എന്നാണ് സോണല്‍ ഓഫീസ് അധികൃതര്‍ അറിയിച്ചതെങ്കിലും ഇത്തരം ഉത്തരവുകള്‍ കാറ്റില്‍പ്പറത്തിലായാണ് സ്വകാര്യ വ്യക്തി വീണ്ടും കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എടക്കാട് മേഖലാ കമ്മറ്റി പ്രസിഡണ്ട് രഞ്ചിത്ത് നാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരപാടികളുമായി മുന്നോട്ട് പോകുമെന്നും രഞ്ജിത്ത് മുന്നറിയിപ്പ് നല്‍കി.
















